അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്തു; ആറ് പേർ അറസ്റ്റിൽ

Spread the love

തൃശൂർ: അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത ആറംഗ സംഘം അറസ്റ്റിൽ. തൃശൂർ ജില്ലയിലെ വടമയിലാണ് സംഭവം. നെയ്തക്കുടി സ്വദേശി നെല്ലുപറമ്പിൽ വീട്ടിൽ ഫാസിൽ (36), വടമ സ്വദേശി നാലകത്ത് വീട്ടിൽ ആഷിഖ് (36), മേത്തല സ്വദേശി മച്ചമ്പിള്ളി വീട്ടിൽ രാജഗോപാൽ (21), വടമ സ്വദേശി കൊണാട്ടുപറമ്പിൽ വീട്ടിൽ ഉനൈസ് (34), മാളപള്ളിപ്പുറം സ്വദേശി കുറ്റിപ്പുഴക്കാരൻ വീട്ടിൽ നജീബ് (24), മേത്തല സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ സിജീഷ് (39) എന്നിവരാണ് പിടിയിലായത്.

 

വടമയിൽ താമസിക്കുന്ന നടുമുറി വീട്ടിൽ ജയറാം (54), മകൻ ഹരികൃഷ്ണൻ (20) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു. മാള ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്‌ഐ പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

  • Related Posts

    കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; എട്ടുവർഷം കഴിഞ്ഞാൽ ഐഎഎസിന് പരിഗണിക്കില്ല

    Spread the love

    Spread the loveതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) നിയമന രീതിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. രണ്ടാം ബാച്ചിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ,…

    വമ്പൻ ഇടപാട്; ബൈജു രവീന്ദ്രന്റെ കുടുംബക്കാരുടെ ഭൂമി വാങ്ങി മീശോ സിഇഒ; മുടക്കിയത് 83.8 കോടി!

    Spread the love

    Spread the loveഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ, ബൈജു രവീന്ദ്രന്റെ കുടുംബാംഗങ്ങളിൽ നിന്ന് ബെംഗളൂരുവിലെ ആഡംബര വില്ലാ പ്ലോട്ടുകൾ 83.8 കോടി രൂപയ്ക്ക് സ്വന്തമാക്കി. കിഴക്കൻ ബെംഗളൂരുവിലെ പ്രമുഖ പാർപ്പിട സമുച്ചയമായ ‘എപ്സിലോൺ റസിഡൻഷ്യൽ വില്ലാസിൽ’ അടുത്തടുത്തായി…

    Leave a Reply

    Your email address will not be published. Required fields are marked *