‘ജീവിതം മുന്നോട്ട് പോകണം’; ഹൃദയം നുറുങ്ങുന്ന വേദനയിലും റേസിങ് ട്രാക്കിലേക്ക് തിരികെയെത്തി അജിത്, ആശ്വാസവാക്കുകളുമായി ആരാധകർ

Spread the love

അടുത്തിടെയാണ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ഇപ്പോൾ തന്റെ ജോലി തിരക്കുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം.

 

അജിത്തിനെ പിന്തുണച്ചും ആശ്വാസവാക്കുകൾ പറഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റേസിങ് ട്രാക്കിലേക്ക് തിരികെയെത്തിയ അജിത് കുമാറിന്റെ ചിത്രങ്ങളാണിപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. അജിത് കുമാർ റേസിങ് ടീമിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

‘ഹൃദയ വേദനയോടെ ജോലിയിലേക്ക് തിരികെ എത്തി, പക്ഷേ ജീവിതം മുന്നോട്ട് പോകണം!’- എന്നാണ് അജിത്തിന്റെ ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ‘അമ്മ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ടാകും’, ‘അമ്മയുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും’, ‘അമ്മ നിങ്ങളെ കാണുന്നുണ്ട്…നിങ്ങൾ ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്…കടന്നു വരൂ’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

 

അജിത്തിന്റെ വീട്ടിൽ അനുശോചനമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് എത്തിയത് വാർത്തയായി മാറിയിരുന്നു. നടി തൃഷയ്ക്കൊപ്പമായിരുന്നു അജിത് എത്തിയത്. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത അജിത് ഇപ്പോൾ റേസിങ് രംഗത്ത് സജീവമാണ്. ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

  • Related Posts

    വെപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ

    Spread the love

    Spread the loveകമ്പളക്കാട് : കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്.…

    ‘എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്’; പാപ്പരാസികളെ പറപ്പിച്ച് ആദില

    Spread the love

    Spread the loveബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.   സോഷ്യല്‍…

    Leave a Reply

    Your email address will not be published. Required fields are marked *