കുറഞ്ഞ ചെലവില്‍ പറക്കാം; ജൂലൈ 2 മുതല്‍ പ്രവാസികള്‍ക്കായി പുതിയ സര്‍വീസുകള്‍

Spread the love

റിയാദ്: ഗള്‍ഫ് പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കും കൂടുതല്‍ യാത്രാ സൗകര്യങ്ങളൊരുക്കി കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയര്‍ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.

 

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയില്‍ നിന്നും റിയാദില്‍ നിന്നുമുള്ള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്. റിയാദില്‍ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളില്‍ രാത്രി 10-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.

 

മടക്കയാത്രയ്ക്കായി കൊച്ചിയില്‍ നിന്നും റിയാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5.25-ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദില്‍ എത്തും. ചൊവ്വാഴ്ചകളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദില്‍ എത്തിച്ചേരും. യാത്രക്കാര്‍ക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ AkasaAir.com വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, മറ്റ് അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *