ബസ് യാത്രക്കാരൻ ഞെട്ടി; തമിഴ്‌നാട്ടിലെ ഭവാനി ബൈപ്പാസിൽനിന്ന് ദുബായിലേക്ക് ടിക്കറ്റ്, തുക 10,000 രൂപ!

Spread the love

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി). കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണം ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് തുകയായി പതിനായിരം രൂപയും ഇതിൽ രേഖപ്പെടുത്തിയിരുന്നു. എന്തായാലും ദാമോദരൻ ടിക്കറ്റിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ചർച്ചയാവുകയും ട്രോളന്മാർ ഏറ്റെടുക്കുകയുംചെയ്തു.

 

തിങ്കളാഴ്ചയാണ് ദാമോദരനും സുഹൃത്തായ രാജയും ഭവാനി ബൈപ്പാസിൽനിന്ന് ബസിൽ കയറിയത്. തമിഴ്‌നാട് സർക്കാരിന്റെ കോയമ്പത്തൂർ-ബെംഗളൂരു ബസിലായിരുന്നു യാത്ര. ഹൊസൂരിലേക്കുള്ള ടിക്കറ്റ് തുകയായി 150 രൂപയും നൽകി. എന്നാൽ, കണ്ടക്ടർ നൽകിയ ടിക്കറ്റ് പരിശോധിച്ചതോടെയാണ് ദാമോദരൻ ഞെട്ടിയത്. ഭവാനി ബൈപ്പാസിൽനിന്ന് ’21-ദുബായ്, യുഎഇ’ എന്ന സ്ഥലത്തേക്കാണ് യാത്രയെന്നാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. പുരുഷയാത്രക്കാരന് ഒരാൾക്ക് പതിനായിരം രൂപയാണ് തുകയെന്നും ടിക്കറ്റിലുണ്ടായിരുന്നു. ഈ ടിക്കറ്റാണ് ദാമോദരൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട്‌ചെയ്തു.

 

അതേസമയം, സംഭവം ചർച്ചയായതോടെ ടി.എൻ.എസ്.ടി.സി. വിശദീകരണവുമായി രംഗത്തെത്തി. ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ടി.എൻ.എസ്.ടി.സി. സേലം ഡിവിഷൻ അധികൃതരുടെ വിശദീകരണം.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *