‘ദൈവത്തിന്റെ ക്യാച്ച്’; കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിച്ച് മലയാളി

Spread the love

ലണ്ടൻ∙ കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

 

ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീൽ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഭിത്തിയിൽനിന്നും കൈവിട്ട പെൺകുട്ടി ജസീലിന്റെ കയ്യിലേക്കാണ് വീണത്. കുട്ടിക്ക് പരുക്കില്ല.

 

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ ഒരു ചാനലിനോട് പ്രതികരിച്ചു.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *