ഒരു ആഴ്ചയിൽ 10 മിനിറ്റ്; ഡെങ്കിപ്പനി തടയാൻ ഓരോ വീട്ടിലും ചെയ്യേണ്ട കാര്യങ്ങൾ

Spread the love

മഴക്കാലമായതോടെ ഡെങ്കിപ്പനി കേരളത്തിൽ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വീടിനകത്തും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഈ കൊതുകുകൾ പെരുകുന്നതിനാൽ, ഡെങ്കിപ്പനി തടയുന്നതിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചെറിയ മുൻകരുതലുകൾ പോലും രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

 

ഡെങ്കിപ്പനി എങ്ങനെ പകരുന്നു?

ഡെങ്കി വൈറസ് ബാധിച്ച ഒരാളെ കടിച്ച കൊതുക് പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. പകൽ സമയത്താണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കൂടുതലായും കടിക്കുന്നത്.

 

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ

പെട്ടെന്ന് ഉയരുന്ന കഠിന പനി

 

കടുത്ത തലവേദന

 

കണ്ണിന് പിന്നിലെ വേദന

 

പേശികളിലും സന്ധികളിലും വേദന

 

ഛർദ്ദി, ഓക്കാനം

 

ക്ഷീണം

 

ചർമത്തിൽ ചുവന്ന പാടുകൾ

 

ചിലരിൽ രക്തസ്രാവം, ഗുരുതര അവസ്ഥകൾ

 

 

വീടുകളിൽ എടുക്കേണ്ട മുൻകരുതലുകൾ

ഈഡിസ് കൊതുകുകൾ വളരെ ചെറിയ അളവിലുള്ള വെള്ളത്തിലും മുട്ടയിടും. അതുകൊണ്ട് തന്നെ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

 

ശ്രദ്ധിക്കേണ്ട ഇടങ്ങൾ:

 

പൂച്ചട്ടികളുടെ അടിഭാഗം

 

ഉപയോഗിക്കാത്ത ടയറുകൾ

 

തേങ്ങയുടെ തൊണ്ട്

 

പ്ലാസ്റ്റിക് കപ്പുകൾ, ബോട്ടിലുകൾ

 

ഫ്രിഡ്ജിന്റെ ട്രേ

 

എയർ കണ്ടീഷണറിന്റെ ഡ്രെയിൻ പാൻ

 

മേൽക്കൂരയിലെ വെള്ളക്കെട്ടുകൾ

 

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ പരിശോധിച്ച് വെള്ളം ഒഴിച്ചുകളയണം.

 

വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൃത്യമായി മൂടിവയ്ക്കണം. തുറന്നുകിടക്കുന്ന പാത്രങ്ങൾ കൊതുകുകളുടെ പ്രജനന കേന്ദ്രമാകാം.

 

ടാങ്കുകൾ

 

ബക്കറ്റുകൾ

 

ഡ്രമ്മുകൾ

 

മഴവെള്ളം കെട്ടിക്കിടക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കുക.

 

കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക

 

മാലിന്യങ്ങൾ നീക്കം ചെയ്യുക

 

ഉപയോഗശൂന്യമായ പാത്രങ്ങൾ ഒഴിവാക്കുക

 

ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് കൊതുകുകടി ഒഴിവാക്കുകയെന്നതാണ്.

 

ശരീരം മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

 

കൊതുക് വല ഉപയോഗിക്കുക

 

ജനലുകളിലും വാതിലുകളിലും മെഷ് ഘടിപ്പിക്കുക.

 

മഴക്കാല ശുചീകരണം പതിവാക്കുക

മഴക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ “ഡ്രൈ ഡേ” ആചരിക്കുന്നത് നല്ലതാണ്. അന്ന് വീടും പരിസരവും പരിശോധിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സ്ഥലങ്ങളും വൃത്തിയാക്കണം.

 

രോഗലക്ഷണങ്ങൾ അവഗണിക്കരുത്

മതിയായ വിശ്രമം എടുക്കുക

 

ധാരാളം വെള്ളം കുടിക്കുക

 

ഡോക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തുക

 

സ്വയം ചികിത്സ അപകടമാണ്.

കുട്ടികളെയും മുതിർന്നവരെയും പ്രത്യേകം ശ്രദ്ധിക്കുക

കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഡെങ്കിപ്പനി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഇവർക്ക് കൊതുകുകടി ഒഴിവാക്കാനുള്ള നടപടികൾ കർശനമായി പാലിക്കണം.

 

ഡെങ്കിപ്പനി; ചികിത്സ

ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക. മതിയായ വിശ്രമം ആവശ്യമാണ്. രക്തസ്രാവം, ശ്വാസതടസം, കടുത്ത വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിലെത്തുക

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *