അരിയിൽ മുട്ടുകുത്തിച്ചു നിർത്തി, ശുചിമുറിയിൽ പോലും വിടാതെ ക്രൂരപീഡനം; ഒടുവിൽ ഓടി രക്ഷപ്പെട്ട് കുട്ടി, സഹോദരി പിടിയിൽ

Spread the love

ഫ്ലോറിഡ ∙ അനുസരണക്കേട് കാണിച്ചതിന് അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി അറസ്റ്റിൽ. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ് ആണ് പൊലീസിന്റെ പിടിയിലായത്.

 

രാവിലെ 11 മണി മുതൽ വൈകിട്ട് വരെയാണ് കുട്ടിയെ ഇവർ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഒടുവിൽ സഹോദരിയുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

 

പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ പരുക്കുകളുണ്ടായിരുന്നു. ഇവരുടെ അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് നിലവിൽ കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ക്രൂരമായി ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

 

നിലവിൽ 2,500 ഡോളർ ബോണ്ടിൽ ജയിലിൽ കഴിയുന്ന നതാലിയോട് സഹോദരന്റെ അടുത്തുനിന്നും പൂർണ്ണമായും മാറിനിൽക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവർക്കെതിരെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഹോൾഡും (Hold) നിലവിലുണ്ട്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *