ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്‌സ്ആപ്പും നിശ്ചലം; ലോകമാകെ മെറ്റയുടെ സേവനങ്ങൾ തടസപ്പെട്ടു

Spread the love

ടെക് ഭീമനായ മെറ്റയുടെ സേവനങ്ങൾ ലോകമാകെ തടസപ്പെട്ടതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സേവനങ്ങളാണ് ആഗോളതലത്തിൽ തടസപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം മെറ്റ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ സംതിങ് വെന്റ് റോങ് എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. മെസഞ്ചർ ആപ്പിലും പ്രശ്‌നങ്ങളുണ്ട്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്കും സമാനമായ എറർ സന്ദേശമാണ് കാണാൻ കഴിയുന്നത്. അതേസമയം മെറ്റാ സേവനങ്ങളുടെ വെബ് പതിപ്പുകൾക്കാണ് പ്രശ്‌നമെന്നും മൊബൈൽ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

എക്‌സ് ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മെറ്റാ ആപ്പുകളുടെ പ്രവർത്തനം നിലച്ചത് വലിയ ചർച്ചയായിട്ടുണ്ട്. പതിവ് പോലെ രസകരമായ ധാരാളം ട്രോളുകളും പിന്നാലെ പ്രചരിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *