‘ഗാന്ധിജിയിൽ നിന്ന് പഠിച്ച പാഠം, പാറ്റകൾ വിജയിച്ചു, ജനാധിപത്യവും’; മരിച്ചവരുടെ ചിത്രം ഉയർത്തി ദീപ്കെ

Spread the love

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.

 

ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജന്തർ മന്തറിൽ വൻ തോതിൽ ആഹ്ലാദ പ്രകടനം അരങ്ങേറുകയാണ്. രാജി വാർത്ത അറിഞ്ഞതിന് പിന്നാലെ പ്രതിഷേധക്കാരോട് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആഹ്ലാദം പങ്കിട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ മരണപ്പെട്ട വിദ്യാർഥികളുടെ ചിത്രം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു സിജെപിയുടെ വിജയാഹ്ലാദം. ഈ വിദ്യാർഥികൾക്ക് കൂടിയുള്ളതാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

 

മൂന്ന് ആവശ്യങ്ങളായിരുന്നു സിജെപി പ്രവർത്തകർ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്ഐആർ പിൻവലിക്കണം, ധർമേന്ദ്ര പ്രധാന്റെ രാജി. ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തിലും കേന്ദ്രം അനുകൂല നിലപാട് ആയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിജെപി തുനിഞ്ഞതോടെയാണ് ചർച്ചയ്ക്കു തൊട്ടുമുമ്പായി രാജിവെച്ചത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *