ബസ്സിനുള്ളിൽ വച്ച് 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു, 47 കി.മീ. വിദ്യാർഥിയുമായി സഞ്ചരിച്ചു: രണ്ടുപേർ പിടിയിൽ

Spread the love

ന്യൂഡൽഹി∙ ഡൽഹിയിലെ കശ്മീരി ഗേറ്റ് പ്രദേശത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളിൽവച്ച് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പെൺകുട്ടിയുമായി ഏകദേശം 47 കിലോമീറ്റർ ബസ് സഞ്ചരിച്ചു. പീഡനം ചെറുത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപിനെയും കണ്ടക്ടർ സന്ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

ഓഗസ്റ്റ് നാലിനാണു സംഭവം. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളുമായി വഴക്കിട്ടു വീടുവിട്ടിറങ്ങിയ വിദ്യാർഥിനി നോയിഡയിലുള്ള ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ പരീചൗക്കിൽ ഇറങ്ങി. അപ്പോൾ ഒരു ഒഴിഞ്ഞ സ്ലീപ്പർ ബസ് അതുവഴി കടന്നുപോയി.

 

കനത്ത മഴയത്ത് റോഡിൽ ഒറ്റപ്പെട്ടതോടെ അതുവഴി പോയ സ്ലീപ്പർ ബസ്സിന് കൈകാണിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. നോയിഡ സെക്ടർ-63 ലേക്കാണ് ബസ് പോകുന്നതെന്ന് പറഞ്ഞ് ജീവനക്കാർ അവളെ ബസ്സിൽ കയറ്റി. പിന്നാലെ ബസ്സിൽ വച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം ചെറുത്തപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി വൈകി കശ്മീരി ഗേറ്റ് ബസ് ടെർമിനലിനു സമീപം റിങ് റോഡിൽ പ്രതികൾ വിദ്യാർഥിനിയെ ഇറക്കിവിട്ടു. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *