മൂന്ന് വയസ്സുകാരന്റെ കണ്ണിനും കർണപടത്തിനും പരിക്ക്; പ്ലേ സ്കൂളിൽ ക്രൂരമർദനം

Spread the love

ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന് അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ വെച്ച് കുട്ടിയെ മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തതായാണ് മാതാപിതാക്കളുടെ പരാതി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

 

സംഭവത്തിൽ പ്ലേ സ്കൂൾ അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിക്ക് മെഡിക്കൽ പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ഓഗസ്റ്റ് 16നാണ് കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളും ചതവുകളും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽനിന്ന് തിരിച്ചെത്തിയ കുട്ടി ഛർദിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

 

ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു.

 

സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരെ രക്ഷിതാക്കൾ സമീപിച്ചപ്പോൾ ആരോപണങ്ങൾ ആദ്യം നിഷേധിച്ചെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറായെന്നും പിതാവ് വ്യക്തമാക്കി.

 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയെ നിരന്തരമായി മർദിച്ചിരുന്നതായും കസേരയിൽ കെട്ടിയിട്ടിരുന്നതായും കണ്ടെത്തി. എന്നാൽ കുട്ടി ഹൈപ്പർ ആക്റ്റീവായിരുന്നതിനാലാണ് കെട്ടിയിട്ടതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം.

 

കൂടാതെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് ദിവസത്തേത് മാത്രമാണ് കുടുംബത്തിന് കാണിച്ചതെന്നും മുൻ ദിവസങ്ങളിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് ആശങ്ക പ്രകടിപ്പിച്ചു.

 

അതേസമയം, കുട്ടി കടുത്ത ഭീതിയിലാണെന്നും മുറിയിൽനിന്ന് പുറത്തുപോകാൻ പോലും തയ്യാറാകുന്നില്ലെന്നും പിതാവ് പറഞ്ഞു.

 

നിലവിൽ സ്കൂൾ ഉടമയും പ്രിൻസിപ്പലും ഉൾപ്പെടെ നാല് പേരുടെ പേരുകളാണ് എഫ്ഐആറിൽ പ്രതികളായി രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. കസ്റ്റഡിയിലുള്ള അറ്റൻഡറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    4 ലക്ഷം പേർക്ക് വിരുന്ന്, കുതിരപ്പന്തയം, ജയിക്കുന്നയാൾക്ക് ഥാർ; എംഎൽഎയുടെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനിൽ നിന്നും അതിഥികൾ

    Spread the love

    Spread the loveപട്ന∙ നാലുലക്ഷം പേർക്ക് വിഭവസമൃദ്ധമായ വിരുന്ന്, വിദേശത്തുനിന്നെത്തിക്കുന്ന പൂക്കൾ, കുതിരപ്പന്തയ മത്സരം; ജയിക്കുന്നയാൾക്ക് മഹീന്ദ്ര ഥാർ… ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ കേട്ടാൽ ആരും അമ്പരന്നു പോകും. ലാഡ്മ ഗ്രാമത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ്…

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *