*കോളേജ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി പീഡിപ്പിച്ചു; ടിവികെ നേതാവ് അറസ്റ്റിൽ*

Spread the love

കോളേജ് വിദ്യാർത്ഥിനിയെ ലിഫ്റ്റ് നൽകാനായി കാറിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം(ടി വി കെ) നേതാവ് അറസ്റ്റിൽ. ടി വി കെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറിനെയാണ് കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തത്.ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ ലിഫ്റ്റ് നൽകാനായി കാറിൽ കയറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം(ടിവികെ) നേതാവ് അറസ്റ്റിൽ. ടി വി കെ സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറിനെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമാണ് സംഭവം. നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എം എ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയും സുഹൃത്തും ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. ഇതുവഴി കാറിൽ വന്ന ക്രിസ്റ്റഫർ മഴയായതിനാൽ ഇരുവർക്കും വീട്ടിലാക്കാമെന്ന് പറഞ്ഞ് ലിഫ്റ്റ് നൽകുകയായിരുന്നു. കാറിൽ കയറിയ സുഹൃത്തിനെ ആദ്യം ഇറക്കിവിട്ട ശേഷം, പെൺകുട്ടിയുമായി പോകവേ വഴിമധ്യേ വാഹനം നിർത്തിയ ക്രിസ്റ്റഫർ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് തക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ക്രിസ്റ്റഫർ ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്യാകുമാരി പൊലീസ് വ്യക്തമാക്കി.ലൈംഗികാതിക്രമം നടത്തുന്നവരുടെയും കൂടാരമായി പാർട്ടി മാറിയെന്നും; പൊതുജനങ്ങളെ ഉപദേശിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടിയിലേക്ക് എടുക്കുന്നവരെക്കുറിച്ച് വിജയ് കൃത്യമായി പരിശോധിക്കണമെന്നും കനിമൊഴി എക്സിൽ കുറിച്ചു.

അതേസമയം ക്രിസ്റ്റഫറിൻ്റെ അറസ്റ്റിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലെന്ന് തമിഴ്‌നാട് മന്ത്രി സിടിആർ നിർമൽ കുമാർ പറഞ്ഞു. തെറ്റ് ചെയ്തത് എത്ര ഉന്നതനായാലും നീതിന്യായ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി വിജയ്‌യുടെ കർശന നിർദ്ദേശം. ഇത്തരം കേസുകളിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല’, ക്രിസ്റ്റഫറിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ മന്ത്രി പറഞ്ഞു.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *