*വിദ്യാർഥിനിയുടെ പ്രണയം നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം; ക്വട്ടേഷൻ നൽകിയത് പെൺകുട്ടിയുടെ ആൺസുഹൃത്ത്*

Spread the love

ചെങ്ങന്നൂർ: വിദ്യാർഥിനിയുടെ പ്രണയം നിരസിച്ചതിന് സഹപാഠിയായ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റു. ഹരിപ്പാടാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്. പെൺകുട്ടിയുടെ മറ്റൊരു ആൺസുഹൃത്താണ് വിദ്യാർഥിയെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം. മകൻ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥിനിക്കുവേണ്ടി ആൺസുഹൃത്താണ് മകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ ആരോപിച്ചു.മർദനമേറ്റ ആൺകുട്ടിയോട് പെൺകുട്ടിക്ക് ‘ക്രഷ്’ (ഇഷ്ടം) ഉള്ളതായി പെൺകുട്ടി അവളുടെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സഹൃത്തുക്കൾ ഇക്കാര്യം മകനെ അറിയിച്ചെങ്കിലും മകൻ അത് നിഷേധിക്കുകയായിരുന്നെന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ പറയുന്നു. തുടർന്ന് പെൺകുട്ടി ഇക്കാര്യം മറ്റൊരു സ്കൂളിൽ പഠിക്കുന്ന അവളുടെ മറ്റൊരു ആൺസുഹൃത്തിനോട് പറഞ്ഞു. തുടർന്ന് ഈ ആൺസുഹൃത്ത് തന്റെ മകനെ മർദിക്കാൻ മറ്റുചില കുട്ടികൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നെന്നും അമ്മ ആരോപിക്കുന്നു.

പതിനാറോളം പേരടങ്ങുന്ന സംഘമാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. മർദിച്ച കുട്ടികളെല്ലാം അധ്യാപകർക്കു മുന്നിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. 19-കാരനെ പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും മർദനമേറ്റ കുട്ടിയുടെ അമ്മ പറഞ്ഞു.

സംഭവത്തിൽ ചെങ്ങന്നൂരിൽ പഠിക്കുന്ന മറ്റൊരു സ്കൂളിലെ 19-കാരനെതിരെയാണ് പ്രധാന ആരോപണം ഉയർന്നിട്ടുള്ളത്. കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയതായാണ് പോലീസ് പറയുന്നത്.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *