*കട്ടത് 87 ഗ്രാം, തിരിച്ചുവച്ചത് 202 ഗ്രാം! തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ*

Spread the love

കൊച്ചി ∙ സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ, പിടിവീഴുമെന്നായപ്പോൾ‍ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി! സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌.ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സസ്‌പെൻഡ്‌ ചെയ്‌തു. വകുപ്പുതല അന്വേഷണം ആരംഭിച്ചു. രണ്ടര ഇരട്ടിയോളം രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് എസ്ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്കു കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും വ്യക്തതയില്ല. എസ്എച്ച്ഒയ്ക്കു നൽകിയ വിശദീകരണത്തിൽ കളവായ വാദങ്ങൾ പറഞ്ഞെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിലുൾപ്പെടെ അനസ് സജീവമായിരുന്നു. ലഹരിക്കേസിൽ മുൻപ് വിവരങ്ങൾ ചോർത്തിയോ, മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. ട്രാഫിക് വെസ്റ്റ് എസിപി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടി പൂർത്തിയാക്കിയ ശേഷം നശിപ്പിക്കാൻ സൂക്ഷിച്ച രാസലഹരിയാണ് ലോക്കർ റൂമിൽ നിന്ന് എസ്ഐ കടത്തിയത്.87 ഗ്രാമിന്റെ കവർ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറുന്നതു കണ്ടെത്തിയത്.അന്വേഷത്തിന്റെ ഭാഗമായി ലോക്കർ റൂമിന്റെ താക്കോൽ മാറ്റിയിരുന്നു. അനസ് ഈ താക്കോൽ തിരക്കിയതോടെയാണു വിശദീകരണം തേടിയതും കുടുങ്ങുമെന്നായപ്പോൾ കവർ തിരിച്ചേ‍ൽപിച്ചതും.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *