*ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്*

Spread the love

കൊല്‍ക്കത്ത: ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറന്‍ ഭൂട്ടാനിലെ ഗാസ ജില്ലയിലെ ഷിന്താഫു തടാകത്തിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗാസ ജില്ലയിലെ മോ ചു നദീക്കരയില്‍ സ്ഥിതി ചെയ്യുന്ന, പ്രശസ്തമായ പ്രകൃതിദത്ത ഹോട്ട് സ്പ്രിങ് ആയ ഗാസ ഷാച്ചുവിലെ കെട്ടിടങ്ങള്‍ അടക്കം പൂര്‍ണമായി ഒലിച്ചുപോയി. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഹിമാനി തടാകം പൊട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു.മോചു നദിയുടെ ഉത്ഭസ്ഥാനത്താണ് ഷിന്താഫു തടാകം. ഭൂട്ടാനിലെ അപകട സാധ്യതയുള്ള 17 ഹിമാനി തടാകങ്ങളില്‍ ഒന്നാണിത്. വെള്ളപ്പൊക്ക ജലം ഇപ്പോള്‍ പുനാഖ സോങ്ങിന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള കബേസ ഗെവോഗിലെ ശ്രീഗാംഗ് എന്ന സ്ഥലത്തെത്തിക്കഴിഞ്ഞു. ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാലാണ് പശ്ചിമ ബംഗാള്‍, അസം സര്‍ക്കാരുകള്‍ക്ക് ഭൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയത്.

അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് കുന്നുകള്‍, ജല്‍പൈഗുരി എന്നി ജില്ലകള്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ സങ്കോഷ് നദീക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *