കൽപ്പറ്റ ടൗണിൽ ഗതാഗത നിയന്ത്രണം

Spread the love

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ 22.11.2026 ഞായറാഴ്ച ട്രാഫിക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഉച്ച കഴിഞ്ഞ് 2 മണി മുതൽ വൈകീട്ട് 5:30 മണി വരെയാണ് നിയന്ത്രണം.

 

ചരക്കു യാത്രാ വാഹനങ്ങളെല്ലാം തന്നെ കൽപറ്റ ബൈപാസ്സ് റോഡ് വഴി മാത്രം പോവേണ്ടതാണ്.

 

കല്പറ്റയിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾ ;

 

– ചുണ്ടേൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് അരികില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

– ബത്തേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ബൈപ്പാസ് റോഡ് വഴി ജനമൈത്രി ജംഗ്ഷനില്‍ ആളുകളെ ഇറക്കി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

– മാനന്തവാടി ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ബൈപ്പാസ് റോഡിലൂടെ ജനമൈത്രി ജംഗ്ഷനില്‍ എത്തി ആളുകളെ ഇറക്കി വാഹനങ്ങള്‍ പുളിയാര്‍മല ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

– പടിഞ്ഞാറത്തറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വെയർ ഹൗസിനു സമീപം ആളുകളെയിറക്കി തിരിച്ചു പോവേണ്ടതാണ്

 

– മേപ്പാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ജനമൈത്രി ജംഗ്ഷനില്‍ ആളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

മറ്റു യാത്രാ വാഹനങ്ങൾ ;

 

– ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകുക.

 

– കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകുക.

 

– വടുവന്‍ചാല്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ജനമൈത്രി ജങ്ഷനിൽ ആളുകളെ ഇറക്കി ബൈപാസിലേക്ക് കയറുക.

 

– ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടി ജനമൈത്രി ജംഗ്ഷനുകളിൽ ആളെയിറക്കി യാത്ര തുടരേണ്ടതാണ്

 

ചരക്കു വാഹനങ്ങളും മറ്റു യാത്രാ വാഹനങ്ങളും കല്‍പ്പറ്റ ബൈപാസ് റോഡ് മാത്രം ഉപയോഗിക്കുക.

  • Related Posts

    വിവാഹ സത്കാരത്തിനിടെ പള്ളിക്കുന്നിലെ മിൽ ഉടമയെ മർദ്ദിച്ചു കൊന്ന കേസ്; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്ന് മാക്കുനി റോഡിൽ വിവാഹ സത്കാരത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ പള്ളിക്കുന്ന് കൊക്കേൻപാറ സ്വദേശിയും ധന്യ മിൽ ഉടമയുമായ സുമേശൻ (54) മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. സജീവ…

    ജോലിക്കാരിയായെത്തി വിശ്വസ്തയായി,വീട്ടില്‍ നിന്നും 31 പവൻ സ്വര്‍ണം കവര്‍ന്ന് മുക്കുപണ്ടം വെച്ചു;വയനാട് സ്വദേശി അറസ്റ്റിൽ

    Spread the love

    Spread the loveവീട്ടില്‍നിന്ന് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത കേസില്‍ വീട്ടുജോലിക്കാരിയെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ…

    Leave a Reply

    Your email address will not be published. Required fields are marked *