എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
തിരുവനന്തപുരം∙ വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എന്‍ജിനീയറിങ് കോളജിലാണ് കഴിഞ്ഞ ഞായറാഴ്ച ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീനാണ് (20) മര്‍ദനമേറ്റത്.…
ബക്രീദ് വിപണിയിൽ റെക്കോർഡിട്ട് മിൽമ; 36 ലക്ഷത്തിലധികം ലിറ്റർ പാലും ആറര ലക്ഷം കിലോ തൈരും വിറ്റഴിച്ചു
കോഴിക്കോട്: ബക്രീദ് ഉത്സവക്കാലത്ത് പാൽ, തൈര് വിൽപ്പനയിൽ വൻ കുതിപ്പുമായി മലബാർ മിൽമ. കഴിഞ്ഞ ബക്രീദ് കാലത്തെ അപേക്ഷിച്ച് പാലിൽ 8.36 ശതമാനവും തൈര് വിൽപ്പനയിൽ 16.53 ശതമാനവും റെക്കോർഡ് വളർച്ചയാണ് മലബാർ മിൽമ സ്വന്തമാക്കിയത്. ബക്രീദിനോടനുബന്ധിച്ചുള്ള നാല് ദിവസങ്ങളിലായി 36.52…
പെരിയ ഇരട്ടക്കൊലക്കേസ് കൂട്ടപ്പരോൾ വിവാദം; നാല് പ്രതികളുടെ പരോൾ തടഞ്ഞു
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ തടഞ്ഞു. പരോൾ അനുവദിച്ച ഉത്തരവ് നിലവിലുണ്ടെങ്കിലും നാല് പ്രതികളെ ജയിലിൽനിന്ന് പുറത്തിറക്കിയിട്ടില്ല. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് കൂട്ടപ്പരോൾ നൽകിയത് എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ്…
വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു
തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. …
വിവാഹത്തില്‍ നിന്ന് പിന്മാറണം, കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ തള്ളി; വരന്‍ അറസ്റ്റില്‍
കൊച്ചി: വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ മര്‍ദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി യുവതിയെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. സ്വകാര്യ ബാങ്കിലെ…
സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ്…
വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
കൊച്ചി ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. വീണയ്ക്കെതിരായ അന്വേഷണത്തിൽ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ ഇ.ഡി…
ജീവനക്കാരന് വിവാഹദിവസം മെസ്സേജ്, ലജ്ജിക്കണമെന്ന് നെറ്റിസണ്‍സ്, ഒടുവില്‍ മാപ്പ് പറഞ്ഞ് കമ്പനി ഉടമ
ജീവനക്കാരൻ്റെ വിവാഹദിവസം അയാൾക്ക് ജോലി സംബന്ധമായ മെസ്സേജ് അയച്ച് അമേരിക്കൻ സ്റ്റാർട്ടപ്പ് ഉടമ. സംഭവം സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഏറ്റുവാങ്ങിയതോടെ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് അനലിറ്റിക്സ് കമ്പനിയായ ‘ട്രിപ്പിൾ വെയിൽ’ സഹസ്ഥാപകൻ എ.ജെ. ഓർബാക്കാണ് പോസ്റ്റ്…
‘ഉത്തരക്കടലാസ് വലിച്ചെറിയും; പരാതിപ്പെട്ടാൽ ആൺകുട്ടികളെ വിട്ട് മർദിക്കും’: അധ്യാപകനെതിരെ വിദ്യാർഥിനി
കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ അധ്യാപകൻ ഡോ. എം.കെ. റാം സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി വിദ്യാർഥികൾ. മുൻപും ഇയാൾക്കെതിരെ പരാതി നൽകിയെന്നും സസ്പെൻഷൻ ലഭിച്ചിരുന്നുവെന്നും അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു. നിറത്തിന്റേയും ശരീര പ്രകൃതിയുടേയും ജാതിയുടേയും പേരിൽ അധിക്ഷേപിക്കാറുണ്ട്.…
പഴുതടച്ച സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിലാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബുത്തുകളിൽ വോട്ടിങ് മെഷീനിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ്…
















