മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും: നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം ∙ സംസ്ഥാനത്തു മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 4 രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്. പാൽ കവറുകളിൽ പഴയ…
ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത
തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ചതു ക്രൂരമര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ്. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളും പരിക്കുകളുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഈ ശാരീരിക മര്‍ദനങ്ങള്‍ മരണകാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. ഇവയ്ക്കു പുറമേ പരിക്കേറ്റ് ഉണങ്ങിയ അടയാളങ്ങളുമുണ്ട്.…
‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയും, മകൾക്കെതിരെ വന്നാൽ പാർട്ടിക്കാരെ വിളിക്കരുത്’: സിപിഎമ്മിൽ വിമർശനം
കൊല്ലം ∙ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത…
ഒന്നര വയസുകാരന്‍റെ മരണത്തിൽ വഴിത്തിരിവ്, അമ്മയുടെ പങ്കാളി മർദിച്ച് കൊലപ്പെടുത്തി, കുഞ്ഞ് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു.…
ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്
തിരുവനന്തപുരം: നെടമങ്ങാട് ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഷ്‌കറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ…
കൊലപ്പെടുത്തി കുഴിച്ചുമൂടി, അവിടെ കെട്ടിടം നിർമിച്ചു; ‘ദൃശ്യം’ മോഡൽ കൊലപാതകം, പ്രതിയെ വിട്ടയച്ചു
കോട്ടയം ∙ തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ (മാത്തൻ– 44) കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി ടിവിപുരം പള്ളിപ്രത്തുശേരി ചെട്ടിയാംവീട്ടിൽ വി.അനീഷിനെ (48) വിട്ടയച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എം.മനോജിന്റേതാണ് ഉത്തരവ്. 2008 നവംബർ 25നു രാത്രി 10നു ശേഷം മാത്യുവിനെ കൊലപ്പെടുത്തി പ്രതിയുടെ…
കൗൺസലിങ്ങിന് എന്ന പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റി ലൈംഗികാതിക്രമം; പ്രതിയായ ഡോക്ടർ പിടിയിൽ
പന്തീരാങ്കാവ്∙ കൗൺസലിങ്ങിന് എത്തിയ തൃശൂർ സ്വദേശിനിയായ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ പൊലീസ് പിടിയിൽ. തൊണ്ടയാട് കൊടമോളി കുന്ന് സ്വദേശി ഡോ. യാഹ്യാ ഖാനെ (52) ആണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മാനസിക സംഘർഷത്തെ തുടർന്നാണ് പാലാഴി ജംക്‌ഷനു സമീപം…
വിവാഹത്തിൽനിന്ന് പിൻമാറണമെന്ന് കാമുകി, മർദനം; മരിച്ചെന്നു കരുതി റോഡിൽ തള്ളിയ യുവാവ് അറസ്റ്റിൽ
കിഴക്കമ്പലം ∙ വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ…
സിബിഎസ്ഇ പ്ലസ്ടു: വിദ്യാർഥിനിയുടെ ഉത്തരക്കടലാസിൽ 2 പേജ് കാണാനില്ല, മൂല്യനിർണയം നടത്തിയില്ല
പരിയാരം ∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി അനന്യ ആഷിലിന്റെ ഇക്കണോമിക്സ് ഉത്തരക്കടലാസിന്റെ 2 പേജ് മൂല്യനിർണയം നടത്തിയില്ലെന്നു കണ്ടെത്തി. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെത്തുടർന്നാണ് അനന്യ ഉത്തരക്കടലാസിന് അപേക്ഷിച്ചത്. 91.4 % മാർക്ക് നേടിയ അനന്യയുടെ…
ലക്ഷങ്ങളുടെ കച്ചവടസാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി; ‘അജഃസുന്ദരി’ സിനിമയുടെ അണിയറക്കാർക്കെതിരെ നാട്ടുകാർ
ആഷിഖ് അബു നിർമിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അജഃ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ പ്രാദേശിക കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സിനിമാസംഘം മുങ്ങിയതായി പരാതി. ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന…
















