വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നു
മുംബൈ: വെള്ളി ആഭരണങ്ങൾ വാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്…
രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ്ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത്. പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം…
താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങൾ ഫോണിൽ: അധ്യാപകനെതിരെ മൊഴി നൽകി 7 വിദ്യാർഥികൾ
പാലക്കാട് ∙ മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ മൊഴി നൽകിയത് ഏഴു വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി…
റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന്…
വയനാട് തുരങ്കപാത: മലതുരക്കാന്‍ വമ്പന്‍ യന്ത്രങ്ങളെത്തി; നിര്‍മാണം ഈ മാസം അവസാനം തുടങ്ങും
കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകള്‍ പദ്ധതി പ്രദേശമായ മറിപ്പുഴയില്‍ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം…
മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ…
പൊലീസ് വണ്ടി തള്ളാൻ വിസമ്മതിച്ചു, വൈരാഗ്യത്തിൽ മോഷണ കേസിൽ പ്രതിയാക്കി; 54 ദിവസം ജയിലിൽ, ഒടുവിൽ നീതി
കൊച്ചി ∙ മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ കുടുക്കി ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. നീതി തേടി നടത്തിയ പോരാട്ടത്തിനൊടുവിൽ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി. പരാതിക്കാരനും പ്രവാസിയുമായിരുന്ന തലശേരി ഈസ്റ്റ് കതിരൂർ സ്വദേശി വി.കെ.താജുദീന് 10…
മന്ത്രവാദത്തിനെതിരെ പ്രത്യേക സെല്‍ രൂപീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര ക്രിയകളും തടയുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിയമനിർമ്മാണം വരുന്നത് വരെ ഒരു താത്കാലിക സംവിധാനമെന്ന നിലയിലാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കേരള യുക്തിവാദി സംഘം നല്‍കിയ…
കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്നു വേട്ട; പ്രതി പിടിയിൽ ആകുന്നത് മൂന്നാം തവണ
കോഴിക്കോട് ∙ നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്നു വേട്ട. 200 ഗ്രാമിൽ ഏറെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പൊക്കുന്ന് പുളിക്കൽ വീട്ടിൽ അരുൺ കുമാർ(28) ആണ് പിടിയിലായത്. എംഡിഎംഎയുമായി പ്രതി ഇത് മൂന്നാം തവണയാണ് പിടിയിൽ ആകുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ…
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; 3 നേതാക്കള്‍ക്കെതിരെ ബിജെപി നടപടി എടുത്തു
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു 3 നേതാക്കള്‍ക്കെതിരെ നടപടി എടുത്ത് ബിജെപി. കവടിയാര്‍, കാഞ്ഞിരംപാറ, മുടവന്‍മുകള്‍ വാര്‍ഡുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂര്‍കാവ്…
















