സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.   വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്.…

ബൈക്കിന് അമിതവേഗം, മദ്യപിച്ചിരുന്നു, കെട്ടിവച്ചെന്ന് യുവാക്കൾ പറയുന്നത് കള്ളം; വാദം ആവർത്തിച്ച് കണ്ണമാലി പൊലീസ്

കൊച്ചി ∙ ചെല്ലാനത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ യുവാക്കളുടെ വാദം തെറ്റാണെന്ന് ആവർത്തിച്ച് പൊലീസ്. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശി അനിൽ രാജേന്ദ്രന്റെ (28) കൈയിൽ പിടിച്ചു വലിച്ചിട്ടില്ലെന്നും സിപിഒ (ഡ്രൈവർ) ബിജുമോനെ ഇടിക്കുകയായിരുന്നു…

കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവ്; ഡിപ്ലോമ,ബിരുദം യോഗ്യത, അവസാന തീയതി ജനുവരി 27

കേരള ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 28 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026…

വാഹനം നൽകണമെന്ന് ‍പ്രസിഡന്റ്, അനുമതി വേണമെന്ന് ഡ്രൈവർ; നടുറോഡിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം ∙ പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. റോഡിൽ വച്ച് പുതിയ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ വാക്കേറ്റമായി. ഇന്നലെ വൈകിട്ട് 6ന് വെള്ളനാട് കുളക്കോട് ജംക്‌ഷനിലാണ് നാടകീയ രംഗങ്ങൾ നടന്നത്.   ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ…

സൈനികനും പൊലീസ് ഉദ്യോഗസ്ഥനും ട്രെയിനിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ചു; ഇരുവർക്കും പരുക്ക്

കോട്ടയം ∙ ട്രെയിനിനുള്ളിലും പ്ലാറ്റ്ഫോമിലും തമ്മിലടിച്ച് സൈനികനും പൊലീസ് ഉദ്യോഗസ്ഥനും. 26ന് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇരുവർക്കും പരുക്കുണ്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ല. വൈകിട്ട് മൂന്നരയോടെ കേരള എക്സ്പ്രസിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കുടുംബവും ചങ്ങനാശേരിയിൽനിന്നാണ്…

ബലാത്സംഗ കേസിലെ പരാതിക്കാരിയും പ്രതിയും വിവാഹിതരായി; കേസ് റദ്ദ് ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും മാസങ്ങള്‍ക്ക് മുമ്പേ വിവാഹിതരായെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി. ജസ്ററിസുമാരായ ബി വി നാഗരത്ന ,സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് അസാധാരണമായ ഇടപെടല്‍. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരായ പ്രതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.   2021ല്‍,…

പണിയ സമുദായാംഗമായ ആദ്യ നഗരസഭാ അധ്യക്ഷനായി വിശ്വനാഥൻ

കൽപറ്റ ∙ കെഎൽ 12 ജെ 7998. ചെയർമാൻ, കൽപറ്റ മുനിസിപ്പാലിറ്റി എന്ന ചുവന്ന ബോർഡ് വച്ച ഈ വാഹനത്തിൽ കൽപറ്റ നഗരത്തിലെ പിണങ്ങോട് റോഡിനരികിലെ എടഗുനി കുരുന്തൻ ഉന്നതിക്ക് സമീപം വന്നിറങ്ങുമ്പോൾ പി.വിശ്വനാഥൻ എന്ന നേതാവിന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു.…

കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കാസർകോട്∙ ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നെന്നാണു വിവരം. രാവിലെ 10.15 നാണ് സംഭവം. കാസർകോട് ടൗൺ പൊലീസ് സംഭവത്തിൽ കേസെടുത്തു.

രാത്രി ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മന്ത്രം ചൊല്ലി ‘മയക്കി’; ബിസിനസുകാരന്റെ 10 പവൻ കവർന്നു

ചെന്നൈ ∙ ദോഷം തീർക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. വീട്ടിലേക്കു പോകുന്ന വഴിയിൽ ഇദ്ദേഹത്തെ…

‘കൂടെ വരാൻ വിളിച്ചിട്ടും അവർ വന്നില്ല…’ പൊലീസിന്റെ ക്രൂരതയിൽ പുതിയ വിശദീകരണം, ന്യായീകരിച്ച് ഡിസിപിയും

കൊച്ചി ∙ ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ കേസെടുത്ത പൊലീസ് സംഭവത്തിൽ പുതിയ വിശദീകരണവുമായി രംഗത്ത്. പരുക്കേറ്റവരോട് കൂടെ വരാൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞെന്നും അതിനാലാണ് പരുക്കേറ്റ പൊലീസുകാരനുമായി എസ്ഐ പോയതെന്നുമാണ് വിശദീകരണം. യുവാക്കൾ പൊലീസുകാരനെ…