യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒപ്പമിരുന്ന് മദ്യപിച്ച ബന്ധു കസ്റ്റഡിയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലുപാറ സ്വദേശി ബിനുവാണ് മരിച്ചത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം പുറത്തറിയുന്നത്. പുല്ലുപാറയിലെ ഒരു വീട്ടിൽ…

മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകി, സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്തിയില്ല; 53കാരൻ വീട്ടിൽ മരിച്ച നിലയിൽ

മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ (53) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴോടെയാണ് സന്തോഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു.…

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; വീട് നിർമാണത്തിന് വായ്പ എടുത്തത് 25 ലക്ഷം

പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം…

ശ്രീഹരിയുടെ ഇരകൾ കൂടുതലും അധ്യാപികമാർ; സഹപാഠികളുടേത് മോർഫ് ചെയ്യാത്ത ചിത്രങ്ങൾ

കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി എസ്.ശ്രീഹരി ഇരയാക്കിയവരിൽ കൂടുതലും അധ്യാപികമാർ. സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.   റിമാൻഡ് റിപ്പോർട്ടിലും അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ്…

ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ കയ്യിൽപ്പിടിച്ചു; സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു: ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞദിവസം

രാജപുരം ∙ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ…

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ആര്‍ത്താറ്റ് പള്ളിക്കുസമീപം കുറുക്കന്‍പാറ സെന്ററില്‍ കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേരാണ് മരിച്ചത്.   എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍ (35), ഷിഫ്‌ന (24), മൂന്നുവയസ്സുള്ള…

‘അന്വേഷണം പൂർത്തിയായി, പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ല’: എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് ജാമ്യം

കൊച്ചി ∙ വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.   എല്ലാ ശനിയാഴ്ചയും രാവിലെ 10…

കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ

*   തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.…

കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

കൊല്ലം∙ കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻതെരുവ് ആദിനാട് കിഴക്കേത്തറയിൽ സൽമാൻ (22) ആണ് അറസ്റ്റിലായത്. തൈക്കാവിനു സമീപം ചെമ്പകശേരി ആമിന മൻസിലിൽ അബ്ദുൽ മുജീബ് ആണ് കൊല്ലപ്പെട്ടത്. പുത്തൻതെരുവിന് സമീപം തിരുവോണ നാളിലായിരുന്നു സംഭവം.  …

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. എസ്‌ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്‍, ഇസി യദുകൃഷണന്‍, പിഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.  …