എന്തിനീ ക്രൂരത? വരുമാനമാർഗമായ ഓട്ടോറിക്ഷ 3 തവണ തീയിട്ടു നശിപ്പിച്ചു; പ്രതികളെ കണ്ടെത്താനായില്ല

രാജാക്കാട്∙ രാജേഷിനിപ്പോൾ മനസ്സിലാണ് തീ! ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണയാണു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചത്. ആരാണെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. രണ്ടാമതു വാങ്ങിയ ഓട്ടോയും കത്തി നശിച്ചതിനാൽ നിലവിൽ കൂലിപ്പണി ചെയ്താണു രാജേഷ് കുടുംബം നോക്കുന്നത്.…

750 കോടിയുടെ പഴുതടച്ച തട്ടിപ്പ്! 800 രൂപ ചെലവിൽ നിർമിച്ചെടുക്കുന്ന വ്യാജ സർട്ടിഫിക്കറ്റിന് വാങ്ങിയത് ഒന്നര ലക്ഷം രൂപ വരെ

പൊന്നാനി∙ ജില്ലയിലേക്കു വ്യാജ സർട്ടിഫിക്കറ്റുകൾ കുറിയർ ചെയ്യുന്ന തിരുവനന്തപുരത്തെ ഏജൻസിയിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തി. ദിവസവും നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നത് ആരാണെന്നതാണ് പൊലീസിന് അറിയേണ്ടിയിരുന്നത്. പൊന്നാനിയിലെ ഇർഷാദും തിരൂരിലെ നിസാറും പറഞ്ഞതനുസരിച്ച് ജോസ് എന്നയാളാണ് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നതെന്നാണ് വിവരം. ഇൗ ജോസിനെയാണ്…

യുവതിയുടെ വീട്ടുകാരുടെ മതിപ്പു നേടാൻ വാഹനാപകട നാടകം; യുവാവും സുഹൃത്തും നരഹത്യാശ്രമത്തിന് അറസ്റ്റിൽ

പത്തനംതിട്ട ∙ ഇഷ്ടപ്പെട്ട യുവതിയുടെ വീട്ടുകാരുടെ മതിപ്പു നേടാൻ സൃഷ്ടിച്ച വാഹനാപകടത്തിൽ രക്ഷകനായെത്തിയ യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റിൽ. ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഒന്നാം പ്രതി കോന്നി മാമ്മൂട്…

സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചിയിൽ നാലര ലക്ഷം രൂപ; സൗദി റിയാലും രണ്ടായിരത്തിന്റെ 12 നോട്ടുകളും

ചാരുംമൂട് ∙ സ്കൂട്ടർ ഇടിച്ചു മരിച്ച യാചകന്റെ സഞ്ചികളിൽ നിന്നു നാലര ലക്ഷം രൂപ ലഭിച്ചു. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ആളാണ്  5ന് സന്ധ്യയോടെയാണു സ്കൂട്ടർ ഇടിച്ചത്. താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ,…

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

ഞായറാഴ്ച പുറപ്പെടേണ്ട വിമാനം ഇപ്പോഴും കരിപ്പൂരിൽ തന്നെ, ‘നീട്ടിവയ്ക്കലിൽ’ വലഞ്ഞ് യാത്രക്കാർ

മലപ്പുറം∙ ഞായറാഴ്ച രാത്രി കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇനിയും പുറപ്പെട്ടില്ല. സാങ്കേതിക തകാരാറുള്ളതിനാലാണ് യാത്ര നീട്ടിവയ്ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രി 11.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ ഉണ്ടെന്നും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തേണ്ടെന്നും ഞായറാഴ്ച…

മാസവരുമാനം രണ്ടരക്കോടി; പക്ഷേ വൈദ്യുതി ബില്ലടയ്ക്കാൻ കാശില്ല:എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി!

പാലക്കാട് ∙ കെഎസ്ഇബി ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ഒന്നാകെ നിലച്ചു. എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫിസ് പ്രവർത്തനം ഇരുട്ടിലായി. വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാർജ് ചെയ്യാനാവാത്ത…

മരടിലെ ചരിഞ്ഞ ഫ്ലാറ്റിൽ നാലു ദിവസം പഴക്കമുള്ള മൃതദേഹം; തലയ്ക്കു പിന്നിൽ ആഴത്തിൽ പരിക്ക്

കൊച്ചി ∙ മരടിലെ ആളൊഴി‍ഞ്ഞ കെട്ടിടത്തിൽനിന്ന് വീണനിലയിൽ യുവാവിന്റെ മൃതദേഹം. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമാണിതെന്നാണ് നിഗമനം. കെട്ടിടത്തിന്റെ മുകളിൽനിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.…

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്റെ പകുതി ഉറപ്പാക്കുന്ന തമിഴ്നാട് മോഡൽ പെൻഷൻ; പക്ഷേ

തിരുവനന്തപുരം ∙ തമിഴ്നാട് മാതൃകയിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പകരം ശമ്പളത്തിന്റെ പകുതി പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കും. 29ന് അവതരിപ്പിക്കുന്ന ബജറ്റിലാകാനാണു സാധ്യത. മാർച്ചിൽ വർധിപ്പിച്ച ശമ്പളം ലഭ്യമാകുന്ന തരത്തിൽ ബജറ്റിനു മുൻപ്…

15 വയസ്സുള്ള ഇന്ത്യൻ ചാരൻ അറസ്റ്റിൽ; ഒരു വർഷമായി വിവരം കൈമാറുന്നു, സംഘത്തിൽ കൂടുതൽ പേർ

പത്താൻകോട് ∙ ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ കൈമാറുന്നതിനായി 15 വയസ്സുള്ള ബാലനെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു…