നികുതി വെട്ടിച്ച് ഡീസൽ കടത്ത്; കൈ കാണിച്ച ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാനും ശ്രമം
കോഴിക്കോട് ∙ കൊയിലാണ്ടി നന്തിയിൽ പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ച ഡീസൽ കടത്തു ലോറി പിടിയിൽ. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഒരാളും കടന്നു. മാഹിയിൽനിന്നു നികുതി വെട്ടിച്ച് ഡീസൽ കടത്തുകയായിരുന്ന മിനി ലോറിയാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് വിഭാഗം പിന്തുടർന്നു…
പെണ്‍കുട്ടികള്‍ക്കു നേരെ സംഘംചേര്‍ന്ന് ആക്രമണം; മൂന്നുപേര്‍ പിടിയില്‍, മുഖ്യപ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്
കൊച്ചി: കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളും കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരുമായ ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശി അക്ബറാണ് കേസിലെ ഒന്നാം പ്രതി. അക്ബറിന്റെ…
പതിനാലാം വയസില്‍ കൊലപാതകം, കൂടരഞ്ഞിയില്‍ 40 വര്‍ഷത്തിന് ശേഷം വഴിത്തിരിവ്, കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്.1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്. നാല്…
പകല്‍ ഐടി കമ്പനി മാനേജര്‍, രാത്രി ഫ്‌ലാറ്റില്‍ കഞ്ചാവു കൃഷി; പാലില്‍ ചേര്‍ത്ത് കുടിക്കുമെന്ന് മൊഴി, അറസ്റ്റ്
തിരുവനന്തപുരം: ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കഞ്ചാവ് കൃഷി നടത്തിയ ഐടി കമ്പനി മാനേജര്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ ടി കമ്പനിയില്‍ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള മാനേജരാണ് ഇയാള്‍. …
ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി; ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ കണ്ടെത്തി
പാറശാല∙ ഗവ.താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയുടെ ജനൽ ചില്ലു തകർത്ത് ഓടിക്കളഞ്ഞ രോഗിയെ ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ കണ്ടെത്തി. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരൻ ഇന്നലെ പുലർച്ചെ ഒന്നോടെയാണു രക്ഷപ്പെട്ടത്. സർജിക്കൽ വാർഡിൽ കഴിയുകയായിരുന്ന ഇയാൾ പുലർച്ചെ സർജിക്കൽ…
കാടുപിടിച്ച സ്ഥലങ്ങൾ തെളിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: സുപ്രധാന വിധിയുമായി ഹൈക്കോടതി
കൊച്ചി ∙ സ്ഥലമുടമയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും, വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്നു ഹൈക്കോടതി. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥലമുടമ ആരാണെന്നു കണ്ടെത്തിയില്ലെന്നു പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക്…
മൂന്ന് ദിവസമായി അടച്ചുപൂട്ടിയ നിലയിൽ; വീട്ടുടമ പൊലീസിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ദമ്പതികളുടെ മൃതദേഹങ്ങൾ
ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പോട്ട വാഴക്കുന്നിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ മുപ്പത്തിനാലുകാരൻ ഉമിത്ത്, ഭാര്യ മുപ്പതുകാരി രാധ എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസം മുട്ടിച്ചോ മറ്റോ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി…
നിർത്തിയിട്ട കാറിൽ രക്തക്കറ; പുറത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങൾ
കണ്ണൂർ ∙ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ രക്തക്കറ. സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെ വസ്ത്രങ്ങളും കാറിന് സമീപത്തായി വലിച്ചുവാരിയിട്ടിരിക്കുന്നു. കാറിന്റെ മുൻ ഭാഗം ഇടിച്ചു തകർത്ത നിലയിലാണ്. രാവിലെ നടക്കാനെത്തിയവരാണ്…
കമന്റടി ചോദ്യംചെയ്തതിന് പെൺകുട്ടികളെ ആക്രമിച്ചു; നിലത്തിട്ട് ചവിട്ടി;അക്രമികളിൽ സ്ത്രീകളും
കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. പെൺകുട്ടികളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്ക്ക് പിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ…
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ‘ബാധ്യത’, അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍
തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന്…
















