പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്
തൃശൂർ: കേട്ടാൽ സിനിമയിലെ തമാശക്കഥയെന്ന് തോന്നുമെങ്കിലും സാംസ്കാരിക നഗരിയിൽ കഴിഞ്ഞദിവസം അരങ്ങേറിയത് യഥാർത്ഥ സംഭവം. മൂക്കറ്റം മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഒടുവിൽ സ്വന്തം വാഹനം എവിടെയാണ് പാർക്ക് ചെയ്തതെന്ന കാര്യം മറന്നുപോയി. ഒടുവിൽ കാണാതായ മിനി ലോറിക്കായി രണ്ട് ദിവസം നഗരമാകെ…
‘മടുത്തു തുടങ്ങി ഈ നശിച്ച തൊഴില്‍, രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടല്ല വീട്ടില്‍ നിന്ന് ഇറങ്ങുന്നത്’; ഡോക്ടറുടെ കുറിപ്പ്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിനിടെയുണ്ടായ സങ്കീര്‍ണതയെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നല്‍കിയ സംഭവത്തില്‍ വൈകാരിക കുറിപ്പുമായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലന്‍ നായര്‍. രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേടിനെയും ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമാണ് അദ്ദേഹം…
‘വിവാഹത്തിന് മുൻപ് HIV ടെസ്റ്റ് നടത്തണം’- പ്രസ്താവനയുമായി മാർത്തോമ്മാ വൈദികൻ
തിരുവനന്തപുരം: മാർത്തോമ്മാ സഭയിലെ യുവതി യുവാക്കളിൽ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതിനു ശേഷമേ കല്ല്യാണം നടത്താവൂ എന്ന് വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബ സംഗമത്തിലാണ് വൈദികന്റെ പ്രസ്താവന. സഭയിലെ…
സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി
കോഴിക്കോട്: ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ റാഗിംഗിന്റെ ഭാഗമായി ക്രൂരമായ മര്‍ദനം. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ രക്ഷിതാക്കളും ഇരയായ വിദ്യാര്‍ഥികളും പരാതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ…
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് നിയന്ത്രണത്തിന് സാധ്യത. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.…
ചുമയ്ക്കുന്നത് ശല്യമാകുന്നു; 58കാരനെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ചു
കാസര്‍കോട്: ചുമയ്ക്കുന്നത് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി കേസ്. ഉപ്പളയിലും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്ന മണിമുണ്ടയിലെ അസൈനാര്‍ക്കാണ് (58) മര്‍ദനമേറ്റത്. അയല്‍വാസിയായ ജംഷീറിനെതിരെ അസൈനാര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് ആണ് കേസെടുത്തത്. കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍…
പുറത്തിറങ്ങാൻ മടിച്ച പ്രതിയെ വാഹനത്തിൽനിന്നു തൂക്കിയെടുത്ത് പൊലീസ്; സംഭവം തെളിവെടുപ്പിനിടെ
കോഴിക്കോട് ∙ മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ മടിച്ച് പ്രതി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പൊലീസിനോട് അന്വേഷണത്തിൽ സഹകരിക്കാതെ വാഹനത്തിൽ ഇരുന്നത്. തുടർന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാഹുലിനെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.…
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നഗ്നമായ നിലയിൽ
കൊച്ചി ∙ അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിൽ…
മോഷ്ടിച്ച ബൈക്കിൽ 3 യുവാക്കളുടെ അതിവേഗ യാത്ര; അപകടത്തിൽ 2 പേർ മരിച്ചു
ആലപ്പുഴ∙ മോഷ്ടിച്ച ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിൽ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. മരിച്ച രണ്ടുപേരും മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളാണ്. സംഘത്തിലുണ്ടായിരുന്ന…
അങ്കണവാടി കുട്ടികൾക്കുള്ള അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട: ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം ന്യൂട്രീമിക്‌സില്‍ നിന്ന് പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബാലാവകാശ കമ്മീഷന്റെ നടപടി. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും ബാലാവകാശ സംരക്ഷണ…
















