മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമപെന്‍ഷന്‍ കൈമാറി, അടിമാലി പഞ്ചായത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തി
അടിമാലി: അടിമാലി പഞ്ചായത്തില്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മരിച്ചവരുടെ അക്കൗണ്ടിലേക്കും കൈമാറിയതായി കണ്ടെത്തി. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 2025 ജനുവരി 16 മുതല്‍ മരിച്ച 16 പേരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. മൂന്നുലക്ഷം രൂപയോളം സര്‍ക്കാരിന് നഷ്ടമായതായാണ്…
ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്
കണ്ണൂര്‍: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ(46) പേരിലാണ് കേസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിലാത്തറ സ്റ്റാര്‍…
ഒളിച്ചോടി, തിരികെ വന്നപ്പോൾ ഭർത്താവ് വീട്ടിൽ കയറ്റിയില്ല; കമ്പിപ്പാരകൊണ്ടു വീട് തകർത്ത് ഭാര്യ
ശ്രീകാര്യം: ഭർത്താവുമൊത്ത് വീണ്ടും താമസിക്കാൻ അനുവദിക്കാത്തതിലുള്ള വിരോധത്താൽ ഭാര്യ വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകംവീട്ടിൽ മധുവിനും മക്കൾക്കും നേരേയാണ് ആക്രമണം നടന്നത്. കമ്പിപ്പാരകൊണ്ടു വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാവിലെ…
‘പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും’; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഉള്‍പ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാര്‍ അധ്യക്ഷനായ പഠന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ണായക ശുപാര്‍ശകള്‍. സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ ഗതാഗത മന്ത്രി സി…
ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി
കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…
പിണറായിയുടെ വീടിനുമുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ അർധരാത്രി എടുത്തുമാറ്റി; പൊലീസുകാർക്ക് ഇപ്പോൾ ഇരട്ടിദുരിതം
കണ്ണൂർ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനുമുന്നിൽ മിനിപൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് എടുത്തുമാറ്റി. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയിൽനിന്നു മാറ്റിയിട്ടില്ല. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് വീടിനുമുന്നിൽ കൊണ്ടുവന്നിട്ടതിനു ശേഷം…
കറി ഉണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: വീട്ടിൽ കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ജോലിക്ക് പോയ…
32 സെക്കൻഡിൽ 50 മീറ്റർ; കുഞ്ഞിക്കാലുകളോടെ അഗ്നിമോൾ ഓടിക്കയറിയത് റെക്കോർഡ് പുസ്തകത്തിലേക്ക്
പാലക്കാട്: ഓടിവാ.. ഓടിവാ എന്ന വിളി കേട്ടതോടെ അഗ്നി മോൾ ഓടിത്തുടങ്ങി. അവളുടെ മുന്നില്‍ ഓടിയ അമ്മ നീട്ടിയ കളിപ്പാട്ടത്തിന് നേരെ കൈനീട്ടി കൊണ്ടുള്ള ഓട്ടം. അപ്പോൾ ഒരു വയസ്സും എട്ടുമാസവുമാണ് അഗ്നി മോളുടെ പ്രായം. എന്തെങ്കിലും ഒരു സാധനം കണ്ടു്…
ലഹരി വിറ്റ് വരുൺദേവ് ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്ത്തി?; സാമ്പത്തിക മേൽനോട്ടം കോട്ടയത്തെ യുവനേതാവിന്
കൊച്ചി ∙ 280 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ 4 പേർ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപീകരിച്ച് എക്സൈസ്. എറണാകുളം അസി. എക്സൈസ് കമ്മിഷനർ (എൻഫോഴ്സ്മെന്റ്) എ.ടി. ജോബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എക്സൈസ് സിഐമാരും…
ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി
കോഴിക്കോട് ∙ ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്‌കൂളുകള്‍ വഴിയും ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും വാക്‌സിന്‍ നല്‍കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് വാക്‌സിന്‍…
















