കോംബോ ഓഫറിൽ ഷവർമയും ഷവായും; കഴിച്ച 21 പേർ ആശുപത്രിയിൽ, കട പൂട്ടി

ചിറയിൻകീഴ് ∙ കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള കടയിൽ നിന്നു തിങ്കൾ രാത്രി ഷവർമയും ഷവായും കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി,…

ദമ്പതികളുടെ ഒരു കോടി രൂപ തട്ടിയെടുത്തു; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട്‌ ∙ രാമനാട്ടുകര സ്വദേശികളായ ദമ്പതികളുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെ വിശദമായ ചോദ്യം ചെയ്യലിനായാണ് കോഴിക്കോട്‌ സിറ്റി സൈബർ ക്രൈം പൊലീസ്‌ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.…

തെളിവായി ആത്മഹത്യക്കുറിപ്പും ഫോണും; വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലാഷ്…

യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സര്‍ക്കുലർ

    പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി.   ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.   പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും…

പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതന്‍; വൈകിട്ട് 5.30 വരെ കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം∙ കാപ്പ കേസ് പ്രതിയും കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ആര്‍.സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയാണ് ഇന്നു വൈകിട്ട് 5.30 വരെ സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വെള്ളയില്‍കടവില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സുഗതന്‍ 2 പേരെ ആക്രമിച്ചെന്ന…

‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വിതുര ∙ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന അനുഭവപ്പെട്ടിട്ടും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാതെ കെഎസ്ആർടിസി. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി വന്നതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മേയ് മാസത്തിലെ അവധി ദിനങ്ങളേക്കാൾ കൂടുതൽ എണ്ണം സഞ്ചാരികൾ…

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ഒരൊറ്റ ആന്തരികാവയവങ്ങളില്ല; ഞെട്ടല്‍

വെനസ്വേലയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. നാട്ടിലെത്തിച്ച മൃതദേഹത്തിൽ തലച്ചോറ്, ഹൃദയം, ശ്വാസകോശം തുടങ്ങി ഒരൊറ്റ ആന്തരികാവയവം പോലും അവശേഷിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 33-കാരൻ രാകേഷ് ചൗഹാന്റെ മരണത്തിലാണ് ദുരൂഹത…

കാപ്പ കേസ് പ്രതി മിന്നല്‍ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയുടെ മൃതദേഹം ചിറയിന്‍കീഴില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മിന്നല്‍ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവിധ കേസുകളില്‍ പ്രതിയാണ് ഫൈസല്‍. ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ദുര്‍ഗന്ധം…

ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും! പുതിയ വരുമാന സ്രോതസ്സ് കണ്ടെത്തി സ്വകാര്യ ബസ് ജീവനക്കാർ

പത്തനംതിട്ട ∙ ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ. സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന്…

കാർ തട്ടിയെടുക്കലും ഒന്നരക്കോടിയുടെ സ്വർണ്ണക്കൊള്ളയും: മുഖ്യപ്രതികളിലൊരാൾ പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിലായി. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ.…