അംഗനവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാംത്സംഗശ്രമത്തിനിടെ; കുറ്റം സമ്മതിച്ച് യുവാവ്

പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചു. ബലാംത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്ന് വിനോദ്…

തീറ്റ തേടി കാടിറങ്ങിയ ആന കിണറ്റിൽ വീണു

എടക്കര (മലപ്പുറം)∙ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്. കൃഷിയിടത്തിൽ നിന്ന് ആനയുടെ അലർച്ച കേട്ട് വന്നു നോക്കുമ്പോഴാണ് സംഭവം പ്രദേശവാസികൾ…

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 39 വയസ്സുള്ള…

അവയവക്കടത്തിൽ ഇ.ഡി റെയ്ഡ്; 5 സ്വകാര്യ ആശുപത്രികളിൽ പരിശോധന

കൊച്ചി ∙ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടത്ത് ഇ.ഡി റെയ്ഡ്. കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ, കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രികൾ, കേസിലെ ഇടനിലക്കാരായ കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. അവയവക്കടത്തുമായി ബന്ധപ്പെട്ട്…

ഭാര്യയെ മർദ്ദിച്ച കേസ് പിൻവലിക്കാൻ ഗുണ്ടയെ വിട്ട് വധഭീഷണി; ബിജെപി നേതാവിനെതിരെ പുതിയ കേസ്

തൃശ്ശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ അന്വേഷണം നേരിടുന്ന ബിജെപി നേതാവിനെതിരെ, പരാതി പിൻവലിക്കാൻ ഗുണ്ടകളെ വിട്ട് വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് വീണ്ടും പുതിയ കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, ഇയാളുടെ…

‘എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ; നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല’; അതുൽ വ്ലോ​ഗ്സിനെതിരെ ലക്ഷ്മി പ്രിയ

യൂട്യൂബർ അതുൽ വ്ലോ​ഗ്സിനെതിരെ രൂക്ഷ മറുപടിയുമായി നടി ലക്ഷ്മി പ്രിയ. നടി പലപ്പോഴും മദ്യപിച്ച് ലക്കുകെട്ടാണ് പെരുമാറാറുള്ളതെന്നും സ്വന്തം സ്വാധീനവും പിടിപാടും ഉപയോ​ഗിച്ച് പലരെയും ഭീഷണിപ്പെടുത്തുന്ന ​ഗുണ്ടായിസമാണ് അവർ കാണിക്കുന്നതെന്നും അതുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്.  …

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

കണ്ണൂര്‍: ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ജിം ട്രെയിനറായ കീഴുന്ന പാലപറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ പിപി റജീഷിനെയാണ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ പ്രതികളായ കീഴുന്നയിലെ…

കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍…

ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസില്‍ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ദൃശ്യം വൈറലായിരുന്നു. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.  …

സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവർ. സംശയങ്ങളെ തുടർന്ന് ആരോഗ്യ…