കൊടിയ അനാസ്ഥ! ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ സര്‍ജറി ചെയ്ത കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ…
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്: പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദിച്ചെന്ന് പരാതി
തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസുകാർ ആക്രമിച്ചെന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച പിണറായിയുമായി റെയിൽവേ സ്റ്റേഷനിലെത്തിയ, എകെജി സെന്ററിലെ കാറിന്റെ ഡ്രൈവർ പി.കെ.അനൂപിനു മർദനമേറ്റെന്നാണ് ആക്ഷേപം. റെയിൽവേ സ്റ്റേഷൻ…
‘സടകുടയാൻ’ ഇനി ആകാശ് ഇല്ല; തൃശൂർ മൃഗശാലയിലെ അവസാനത്തെ സിംഹവും ചത്തു
തൃശൂർ മൃഗശാലയിലെ അവശേഷിച്ച സിംഹവും ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന 15 വയസുകാരൻ ആകാശ് എന്ന സിംഹമാണ് ചത്തത്. ചികിത്സയിലായിരുന്നതിനാൽ ഇതിനെ പുത്തൂരിലേക്കു മാറ്റിയിരുന്നില്ല. തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയിലാണ് സിംഹത്തെ പാർപ്പിച്ചിരുന്നത്. പ്രായാധിക്യത്താലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് സിംഹത്തിന്റെ മരണ…
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ ∙ കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടിഞ്ഞുവീണ തെങ്ങിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണെങ്കിലും പരുക്കേറ്റില്ല. കണ്ണൂർ – മട്ടന്നൂർ സംസ്ഥാന പാതയിൽ മുണ്ടേരി പഞ്ചായത്ത് ഓഫിസിന് സമീപം ഞായർ രാവിലെ…
5 അലമാരകളും മേശകളും തുറന്ന് 32 പവൻ കവർന്നിട്ട് ഒരു വർഷം; പ്രതികൾ എവിടെ പൊലീസേ?
മാൻവെട്ടം ∙ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വാതിലിന്റെ പൂട്ടുതകർത്ത് 32 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്ന സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ വീട്ടിൽ എൻ.ജെ. ജോയിയുടെ വീട്ടിൽ നിന്നാണ്…
ഇൻഫ്ലുവൻസർ ഭർതൃവീട്ടിൽ മരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് കുടുംബം
ലക്നൗ∙ സമൂഹമാധ്യമത്തിലെ ഇൻഫ്ലുവൻസറായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാൻസി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് സാഗർ രാജ്പുതും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണെന്നു മാൻസിയുടെ കുടുംബം ആരോപിച്ചു. കാൺപുർ സ്വദേശിയായ മാൻസി 2024ലാണ് രാജ്പുതിനെ വിവാഹം കഴിച്ചത്. രണ്ടുപേരും…
വീട് കുത്തിത്തുറന്ന് മോഷണം; പണമുപയോഗിച്ച് വിനോദയാത്ര, 19കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ
കാഞ്ഞിരപ്പള്ളി∙ ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അജിത്ത് അനിലും (19) പ്രായപൂർത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് പിടിയിലായത്.…
മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ…
ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട്∙ അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി…
വിവാഹദിവസം വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു; വരനും പൈലറ്റും മരിച്ചു
എടത്വ (ആലപ്പുഴ) ∙ യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് – ഫേബ…
















