അഭിരാമിന്റെ മരണം ഉറപ്പിച്ച ശേഷം ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങി, പദ്ധതികൾ തെറ്റിച്ചത് കനത്ത മഴ; ഐശ്വര്യയുടെ നിർണായക മൊഴി
തിരുവനന്തപുരം ∙ പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍. കൊലയ്ക്കു ശേഷം അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്തു കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യ മൊഴി…
അഭിരാം കൊലക്കേസ്: 17 വയസ്സുകാരൻ പറയുന്നത് പഠിപ്പിച്ച മൊഴി, പിഎംഎ റിപ്പോർട്ട് നിർണായകം
തിരുവനന്തപുരം ∙ പൂജപ്പുരയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ച, അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിക്കെതിരായ നിയമ നടപടികളിൽ പ്രിലിമിനറി മെന്റൽ അസെസ്മെന്റ് (പിഎംഎ) റിപ്പോർട്ട് നിർണായകമാകും. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ…
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ്പെന്ന് സംശയം; ആസൂത്രണം അതുല്യയുടേത്
കൊച്ചി ∙ ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും ബിബിനും പണം…
റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന് (24), അമരവിള ചൈക്കോട്ടുകോണം സ്വദേശികളായ അഭിഷേക്…
കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണു മരിച്ചു
എടത്വ∙ കുളിക്കാനിറങ്ങിയ വയോധിക വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. തലവടി തെക്ക് മാണത്താറ മുണ്ടകത്തിൽ എം.സി.ലക്ഷ്മി (74) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പസാനദിയിൽ പുതുക്കരി 800 കുളിക്കാവിൽ കുളിക്കാനിറങ്ങിയതാണ്. വീട്ടിൽ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന്…
മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛന് കസ്റ്റഡിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ രണ്ടാനച്ഛന് തല്ലുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. വീടിന്റെ രണ്ടാം…
ലുലു ഗ്രൂപ്പ് കൈനീട്ടി; അശ്വതിക്കും മക്കൾക്കും ഇനി സ്വന്തം വീട്ടിൽ ധൈര്യമായുറങ്ങാം, കേരള ബാങ്കിലെ വായ്പ അടച്ചുതീർത്തു
കണ്ണൂര്‍: വീട് ജപ്തി ചെയ്തതോടെ ദുരിതത്തിലായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കേരള മുന്‍ ത്രോബോള്‍ താരം അശ്വതിക്കും കുടുംബത്തിനും കൈത്താങ്ങായി ലുലു ഗ്രൂപ്പ്. കേരള ബാങ്കിലെ വായ്പ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ത്തു. 34 ലക്ഷത്തിന്റെ കടബാധ്യത ലുലു ഗ്രൂപ്പിന്റെ ഇടപെടലില്‍ ബാങ്ക്…
മോഹൻലാൽ ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
തിരുവനന്തപുരം: വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി…
ചങ്ങല കെട്ടിയത് കടന്നൽ കൂട്ടിൽ; കടന്നലാക്രമണത്തിൽ പരിക്കേറ്റ ആനക്ക് രക്ഷകരായി അഗ്നിരക്ഷാസേന
പറവൂർ: പെരുവാരംമഹാദേവ ക്ഷേത്രം വടക്കേ നടയിലെ പറമ്പിൽ തളച്ചിരുന്ന ആനയെ കടന്നൽ കൂട്ടം ഇളകി ശരീരമാസകലം കുത്തി പരിക്കേല്പിച്ചു. എഴുത്തു പുരയ്ക്കൽ ഗംഗാപ്രസാദ് എന്ന ആനയുടെ നേർക്കാണ് കടന്നൽ കൂട്ടത്തിന്റെ അക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തൃപ്പൂണിത്തുറയിൽ ശീവേലിയിൽ…
കാടുവെട്ടുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി
കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ കാട്ടിനുള്ളിൽ തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. മെഡിക്കൽ…
















