വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. ഓഗസ്റ്റ് 21ന് സ്‌കൂളുകളില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക്…
ടിക്കറ്റ് ബുക്കിങ്, ലൈവ് ട്രാക്കിങ്, തൊഴില്‍ അവസരങ്ങള്‍; മുഖംമിനുക്കി മെട്രോ വെബ്സൈറ്റ്, പിന്നില്‍ കുസാറ്റ് വിദ്യാര്‍ഥികള്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുമ്പോള്‍, അതില്‍ തിളങ്ങുന്നത് കുസാറ്റ് വിദ്യാര്‍ഥികളുടെ പ്രയത്‌നമാണ്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്സൈറ്റ് നിര്‍മ്മാണം. കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ…
സ്വർണവും വേണ്ട, പണവും വേണ്ട, എണ്ണയും പരിപ്പും മസാലകളും മാത്രം മതി; പലവ്യഞ്ജനക്കള്ളനെ തേടി പോലീസ്
തിരുവനന്തപുരം: വില ലക്ഷത്തിലേറെ കത്തിനിൽക്കുമ്പോഴും സ്വർണത്തോടോ പണത്തോടെ താൽപര്യമില്ലാത്തൊരു കള്ളനുണ്ട് തിരുവനന്തപുരത്ത്. മോഷ്ടിക്കാൻ കയറിയാൽ എടുക്കുന്നത് മുഴുവനും അടുക്കളസാധനങ്ങൾ മാത്രം. പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപെടുകയാണ് പോലീസ്. കാന്റീനിൽ സ്ഥിരമായി…
ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍…
ജനം ഒാണത്തിരക്കിലേക്ക്, നഗരം കുരുക്കിലേക്ക്: പിഴ ചുമത്താനായി പൊലീസും രംഗത്ത്; വാഹന യാത്രക്കാർക്ക് ഇരുട്ടടി
തിരുവനന്തപുരം ∙ ഓണതിരക്കിലേക്ക് നഗരം കടന്നതിന് പിന്നാലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും വീണ്ടും തലപൊക്കി. നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നത് തലവേദനയായി മാറി. ഇതിനൊപ്പം രാപകൽ വാഹന തിരക്കും വർധിച്ചു. ഓണപരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ കൂടി അടയ്ക്കുന്നതോടെ തിരക്ക് ഇനിയും…
അമ്മ പൊലീസിന്റെ കുഞ്ഞിനെ ബെൽറ്റ് അമർത്തില്ല, ഇവിടെയും വേണ്ടേ ആ മെറ്റേണിറ്റി യൂണിഫോം; ഐപിഎസുകാർ കാത്തിരിക്കണം
കോട്ടയം∙ സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം. ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ…
പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍
തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. അതുകൊണ്ടു…
‘ക്യാപ്ച്ച’ പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളില്‍ ‘ ClickFix ’ എന്ന പേരില്‍ പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനായി സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. ചില…
വിദ്യാർഥികൾ ദേഹോപദ്രവം ചെയ്തു; സംസ്കൃത സർവകലാശാല വിസിയുടെ പരാതി; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്…
പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; നാലു പേർ പിടിയിൽ
കൊച്ചി ∙ ലഹരിക്കടത്ത് കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തിനു നേർക്ക് ആക്രമണം. എറണാകുളത്ത് തമ്മനം എകെജി കോളനിയിൽ വച്ചാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം അക്ഷയ്കുമാർ എന്നയാളിൽനിന്നും എക്സൈസ് മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ തമ്മനം എകെജി കോളനിയിലുള്ള…
















