‘ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്’, ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില്‍ യെല്ലോ…
369 രൂപയ്ക്ക് കിട്ടുന്നത് 510 രൂപയ്ക്ക് വാങ്ങാൻ ടെൻഡർ റദ്ദാക്കി; 1.65 ലക്ഷം ലീറ്റർ മിൽമ നെയ്യ് എവിടെ?
തിരുവനന്തപുരം∙ ശബരിമലയില്‍ നെയ്യ് ക്രമക്കേട് സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ തെളിയുന്നതു ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട വലിയ ക്രമക്കേട്. 2024 ലെ മണ്ഡലകാലം പുരോഗമിക്കുമ്പോള്‍ത്തന്നെ അടുത്ത സീസണിലേക്കുള്ള നെയ്യ് വാങ്ങാന്‍ നടപടി തുടങ്ങുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍…
ക്ഷേമ പെൻഷൻ ഇനി നേരിട്ടില്ല ; വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും…
‘ബാങ്ക് അക്കൗണ്ട് മൈനസ്, ലഹരി ഇടപാടുമായി ബന്ധമില്ല; ഞാനൊരു അധ്യാപികയാണ്’: കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്∙ വടകര എംഡിഎംഎ വിതരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ മുൻ കായിക പരിശീലക മരുതോങ്കര സ്വദേശി കെ.സി.കീർത്തനയെ(31) വടകര എൻഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെയാണ് കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ…
ക്ലാസിൽ സംസാരിച്ചതിന് അധ്യാപകന്റെ ക്രൂരമർദ്ദനം
പാലക്കാട്: ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ…
മുത്തങ്ങ കേസ്: വിചാരണക്കോടതിയുടെ വിധി വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോൺസ്റ്റബിള്‍ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുെട വിധി സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾ സമർപ്പിച്ച അപ്പീൽ…
കർണാടക–കോഴിക്കോട് ‘ഫ്ലൈ ബസ്’; ആദ്യ സർവീസ് 15ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ
കോഴിക്കോട്∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസിന്റെ ആദ്യ സർവീസ് ഈ മാസം 15 ന് ആരംഭിക്കും. സ്വാതന്ത്ര്യദിന സമ്മാനം എന്ന വിധത്തിലാണ് ആദ്യ സർവീസ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന്…
വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ
കൊച്ചി∙ മലേഷ്യയിലെ ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) എന്ന യാത്രക്കാരനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പശ്ചാത്തലമടക്കം പരിശോധിക്കുന്നുവെന്നും നെടുമ്പാശേരി പൊലീസ്…
ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമില്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം∙ ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇതോടെ ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്‌സുകളും തിരഞ്ഞെടുക്കാന്‍ കഴിയുന്ന…
സ്വർണവില വീണ്ടും ‘പൊള്ളിത്തുടങ്ങി’; ഇന്ന് കത്തിക്കയറിയത് 2000 രൂപയിലധികം, ഓണത്തിന് മുൻപേ തീക്കുതിപ്പ്
ആഭരണ പ്രേമികളുടെ നെഞ്ചിൽ തീകോരിയിട്ട് സ്വർണവിലയിൽ വൻ കുതിപ്പ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയിലെത്തി. പവൻ വില 2120 രൂപ കൂടി 1,09,800 രൂപയുമായി. ഇന്നലെയും സ്വർണവില രണ്ടു തവണയായി പവന് 2080 രൂപ വർധിച്ചിരുന്നു.…















