കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.   യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത്…

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം, ഷിഗെല്ല ഇതുവരെ 114 പേർക്ക്, അമീബിക് മസ്തിഷ്‌കജ്വരം 133, എഇഎസ് 62 കേസുകള്‍, റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം…

വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും കിട്ടിയത് 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ; മൂന്നുദിവസമായി ഉറങ്ങാതെ ഒരു കുടുംബം

തൃശൂർ∙ മൂന്നുദിവസമായി ഉറങ്ങാതെ പെരുമ്പാമ്പുകളെ ഭയന്നിരിക്കുകയാണ് പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കും കുടുംബവും. രണ്ടുദിവസം മുൻപ് ഗേറ്റിനടുത്ത് ഒരു പാമ്പിൻകുഞ്ഞ് കിടക്കുന്നത് കണ്ടപ്പോൾ അണലിയാണെന്ന് പേടിച്ച് അതിനെ തട്ടിവിട്ടു. പാമ്പിൻകുഞ്ഞ് സമീപത്തെ തോട്ടിലേക്ക് പോകുകയും ചെയ്തു. വൈകിട്ട് ജോലി…

പണം തട്ടാന്‍ വ്യാജ ഫുട്‌ബോള്‍ ആപ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ലോകകപ്പ് ആരാധകരെ കരുതിയിരിക്കുക. ലോകകപ്പ് സംപ്രേഷണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. വ്യാജ ടിവി ആപ്പുകള്‍ വഴിയാണ് പണം തട്ടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ലിങ്കില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗൂഗില്‍ പ്ലേ സ്‌റ്റോര്‍…

പൂനെ ഫലവും പോസിറ്റീവ്; നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂെനയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.   രോഗബാധിതനായ യുവാവ് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട്…

വാടക ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവം: യുവതികൾക്കെതിരെ അപവാദ പ്രചാരണം

തിരൂർ ∙ വാടക ക്വാർട്ടേഴ്സിൽനിന്നു നവജാത ശിശുവിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിരപരാധികളെന്നു തെളിഞ്ഞിട്ടും തങ്ങളെ അപകീർത്തിപ്പെടുത്തുന്നതായി യുവതികൾ. കഴിഞ്ഞ ദിവസമാണ് തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പുംപടിക്കും ഇടയിലുള്ള ക്വാർട്ടേഴ്സിൽ മൃതദേഹാവശിഷ്ടം ലഭിച്ചത്. ഇതേത്തുടർന്ന് ഇവിടെ മുൻപ് താമസിച്ചിരുന്ന 2 യുവതികളെ…

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ, സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ഓള്‍ കേരള…

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   കൊല്ലത്തെ പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട…

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എല്‍.പി. സ്‌ളിന് സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.കർണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ ഇന്ന് രാവിലെ ഏകദേശം 9.45 ഓടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.…

സ്വർണവില കനത്ത തകർച്ചയിൽ

സ്വർണവില ഇന്നും വലിയ തകർച്ചയിൽ. ഇന്നലെ രണ്ടുതവണയായി 4000 രൂപയ്ക്കടുത്ത് ഇടിവ് നേരിട്ട പവൻവില ഇന്ന് രാവിലെ 1560 രൂപ താഴ്ന്ന് 1,06,800 രൂപയിലെത്തി. ഇതോടെ ഇന്നലെയും ഇന്നുമായി മാത്രം പവന് 5520 രൂപ കുറഞ്ഞു. ഇതാണ് ട്രെൻഡ് എങ്കിൽ വരുംദിവസങ്ങളിൽ…