മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്
കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്. ഈ മാസം ആറാം തീയതിയും…
ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി
പള്ളുരുത്തി ∙ ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് 2 ചത്ത പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ്…
യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ സംഭവം; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ
തിരുവനന്തപുരം: യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ…
കാറിൽ ഒരാൾ മാത്രമായി നഗരത്തിലേക്ക് വന്നാൽ നടപടിയെടുക്കണം; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തുമായി ഓട്ടോ ഡ്രൈവര്‍
കോഴിക്കോട്: ഓട്ടോ തൊഴിലാളികളുടെ വേദനകൾ പങ്കുവച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തുമായി ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന നാസര്‍ പെരുമണ്ണയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച പങ്കുവച്ച പോസ്റ്റ് ഇതിനോടക 8000ത്തിലധികം പേരാണ്…
ഓണത്തിന് പാട്ടുവച്ച് അടിച്ചു പൊളിച്ചാല്‍ നിയമക്കുരുക്കില്‍ പെടാം; മുന്നറിയിപ്പുമായി പകര്‍പ്പവകാശ ഏജന്‍സി
കൊച്ചി: ഓണാഘോഷത്തിന് പാട്ടൊക്കെ വച്ച് അടിച്ചു പൊളിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ നിയമക്കുരുക്കില്‍ പെട്ടേക്കാം. പകര്‍പ്പവകാശമുള്ള പാട്ടുകള്‍ പൊതുവിടത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണമാണ്, കൂട്ടം ചേര്‍ന്നുള്ള ആഘോഷത്തിലെ സംഗീതത്തിന് വിലങ്ങുതടിയാവുന്നത്. മ്യൂസിക് കമ്പനികള്‍ പകര്‍പ്പവകാശ ലൈസന്‍സ് ലൈസന്‍സ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ച ഏജന്‍സി ഇക്കാര്യത്തില്‍…
യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിംഗിൽ ; സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം തട്ടിയ പൊലീസ് ട്രെയിനി അറസ്റ്റിൽ
തിരുവനന്തപുരം: സഹപ്രവർത്തകരായ പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം തുന്നിക്കുന്നതിനായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തിലധികം രൂപ ഓൺലൈൻ ബെറ്റിംഗ് ഗെയിമിൽ ചൂതാട്ടം നടത്തിയ പൊലീസ് റിക്രൂട്ട് ട്രെയിനി അറസ്റ്റിൽ. സ്പെഷ്യൽ ആംഡ് പൊലീസിലെ (എസ്എപി) ട്രെയിനിയായ ശംഭു ആർ. കൃഷ്ണനാണ് തിരുവനന്തപുരം പേരൂർക്കട…
നക്ഷത്രങ്ങളെ തേടി അഖിലിന്റെ ജീവിത യാത്ര: അതിജീവനത്തിന്റെ പ്രചോദനാത്മക കഥ
സെറിബ്രൽ പാൾസി എന്ന ശാരീരിക പരിമിതി മൂലം സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു ചെറുപ്പക്കാരൻ, തന്റെ മനക്കരുത്തും തുല്യതാ പ്രസ്ഥാനങ്ങളുടെ പിന്തുണയും കൊണ്ട് ബിരുദവും ലൈബ്രറി സയൻസ് ബിരുദവും നേടുന്നു. അത്ഭുതപ്പെടുത്തുന്ന നാല് കവിതാ സമാഹാരങ്ങളും ഷോർട്ട് ഫിലിമുകളും സമ്മാനിക്കുന്നു.…
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് മുൻപായി തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശമുണ്ട്. അതിനിടെ, സംഘടിത…
പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോയി ദൈവത്തിൽ അലിയുമെന്ന് കുറിപ്പ്
പാനൂർ ( കണ്ണൂർ) ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർഥിയെയാണു ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തു. കാശിയിലേക്കു…
കാണാതായ ആളുടെ മൃതദേഹം കരയ്ക്കടിഞ്ഞു; കൈകൾ കൂട്ടി കെട്ടിയ നിലയിൽ
ആലപ്പുഴ ∙ പുന്നപ്ര വാടയ്ക്കൽ കൈതമുറ്റം അനിൽകുമാറിന്റെ (60) മൃതദേഹം ആലപ്പുഴ ബീച്ചിൽ അടിഞ്ഞു. ചൊവ്വാഴ്ച രാവിലെ 9നാണു കൈകൾ കൂട്ടി കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് 3 മുതൽ കാണാതായിരുന്നു.
















