കാവ്യയുടെ ആഡംബര കാറിൽ സഹപ്രവർത്തകർക്ക് സംശയം; അധ്യാപന ജീവിതം മറയാക്കി കൂട്ടുകാരികളുടെ ലഹരിക്കച്ചവടം
കോഴിക്കോട് ∙ ബിആര്‍സിക്കു കീഴില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന കീര്‍ത്തന ലഹരിക്കച്ചവടം നടത്തിയത് അധ്യാപികയെന്ന സല്‍പേര് മറയാക്കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവര്‍ത്തകയും ഉറ്റ കൂട്ടുകാരിയുമായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് വടകര…
ഫീസ് വാങ്ങി, പ്രിന്റഡ് ആര്‍സി നല്‍കിയില്ല; 245 രൂപയുടെ സ്ഥാനത്ത് എംവിഡി ഒടുക്കേണ്ടത് 13,000 രൂപ!
മലപ്പുറം: പ്രിന്റഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) നല്‍കുന്നതിനായി ഫീസ് ഈടാക്കിയിട്ടും രേഖ കൈമാറാത്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് തിരിച്ചടി. പരാതിക്കാരനില്‍ നിന്ന് ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. കൊണ്ടോട്ടി…
എഴുതിയ ഡയറിത്താളുകൾ ബാക്കിവെച്ച് അമൻ മടങ്ങി; വിതുമ്പി നാട്
മുക്കം: പങ്കെടുക്കുന്ന ക്വിസ് മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടുന്ന കൊച്ചുമിടുക്കൻ. ചൂരൽമല ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ, കുടുക്കയിൽ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃക തീർത്ത കുരുന്ന്. ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ഡയറിയിൽ പകർത്തുന്ന വിദ്യാർഥി. അമനെക്കുറിച്ച് പറഞ്ഞ്…
16 കൊല്ലം വാടക വീട്ടിൽ, ഒടുവില്‍ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നഭവനം; താങ്ങായി നിന്നത് ദിലീപ്
മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്. കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സർഫയും മർവയും കഴിഞ്ഞിരുന്നത്. കൊച്ചി…
കാളവണ്ടി ബൈക്കിനു വഴി നൽകിയില്ല, ഹോണടിച്ചതിൽ തർക്കം; പാലക്കാട് യുവാവിനെ കൊലപ്പെടുത്തി
പാലക്കാട് ∙ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിനു വഴി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. കാളവണ്ടിയിലുണ്ടായിരുന്ന നെൽസൻ, ജെൻസൻ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറയിൽ…
പുസ്തകം വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി; 12 കാരിയെ കാണാനില്ല
ആലുവ: ആലുവയിൽ 12 വയസുകാരിയെ കാണാതായതായി പരാതി. ശ്രീജേഷിന്‍റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. ശ്രീഭദ്ര വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പുസ്തകം…
ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്
മലപ്പുറം ∙ കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തു.…
പുരുഷൻമാർക്കും സീറോ ടിക്കറ്റ്; ‘പ്രിയദർശിനി’യിൽ വിജിലൻസ് പരിശോധന: കണ്ടക്ടറെ സ്ക്വാഡ് പിടികൂടി
കൊല്ലം ∙ ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുമൊക്കെ വിട്ട് പ്രിയദർശിനി ബസുകളിൽ വിജിലൻസ് ഇൻസ്പെക്ടർമാരുടെ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസിയിൽ നിർദേശം. ചില ബസുകളിൽ പുരുഷൻമാർക്കും സീറോ ടിക്കറ്റ് നൽകി പണം വാങ്ങിയെന്ന പരാതികളെ തുടർന്നാണ് ജില്ലയിലെ പ്രിയദർശിനി ബസുകളിൽ പരിശോധന കർശനമാക്കിയത്.…
പണം അയച്ചാൽ ലഹരി വാങ്ങാനുള്ള ലൊക്കേഷൻ; ഓപ്പറേഷൻ തൂഫാനിൽ അധ്യാപികയും കുടുങ്ങി
വടകര ∙ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും…
സൈക്കിൾ തിരികെ നൽകിയാൽ ‘പ്രിയപ്പെട്ട കള്ളന്’ 5 ലക്ഷം നൽകാം; മാനസാന്തരപ്പെട്ടാൽ നല്ല ജോലിയും: ബോബി ചെമ്മണൂർ
കളമശേരി ∙ ഇടപ്പള്ളി ടോളിൽ നിന്നു മോഷ്ടാവ് എടുത്തുകൊണ്ടുപോയ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മാനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). തന്റെ…















