നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിതികരിച്ചത്. ജോലി കണ്ടെത്താനായി മെയ് അവസാനത്തോടെയാണ് ഇയാൾ കോഴിക്കോട് എത്തിയത്. തുടർന്ന് ഇയാൾ തിക്കോടിയിലെ ഒരു വാടകക്കെട്ടിടത്തിൽ ഇയാൾ താമസിച്ചു വരികയായിരുന്നു. കടുത്ത പനിയെ…

ഡിപ്പോയിലെ കുഴിയിൽ വീണു; പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടർക്ക് പരുക്ക്

വിഴിഞ്ഞം ∙ കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിലെ കുഴിയിൽ തെന്നിവീണ് പ്രിയദർശിനി സർവീസ് വനിതാ കണ്ടക്ടറുടെ കാലൊടിഞ്ഞു. ഡിപ്പോയിലെ ആദ്യ പ്രിയദർശിനി സൗജന്യ സർവീസിലെ കണ്ടക്ടറായിരുന്ന വെങ്ങാനൂർ സ്വദേശിനി എസ്.സിന്ധുവിന് (49) ആണ് ഇന്നലെ ഡ്യൂട്ടിക്കിടെ അപകടമുണ്ടായത്.   ആദ്യ ട്രിപ് കഴിഞ്ഞെത്തി…

മണ്‍സൂണ്‍ മേഘങ്ങള്‍ അപ്രത്യക്ഷം!; മഴയില്‍ 64 ശതമാനം കുറവ്, വില്ലനായി പടിഞ്ഞാറന്‍ കാറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ജൂണ്‍ 4നും ജൂണ്‍ 15നും ഇടയില്‍ ഇന്ത്യയില്‍ ശരാശരി 53.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന്…

പായസം വിളമ്പുകാരൻ മന്ത്രിയുടെ സ്റ്റാഫ്; കോൺഗ്രസുകാരിയുടെ കൈതട്ടി മന്ത്രിയുടെ തലയിൽ വീണു

കൊല്ലം∙ കെഎസ്ആർടിസി സൗജന്യയാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത് പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ, കോൺഗ്രസ് പ്രവർത്തകയുടെ കൈതട്ടി മന്ത്രിയുടെ തലയിലേക്ക് പായസം വീഴുകയായിരുന്നു.…

മത്സ്യം കഴിച്ച് വിഷ ബാധ: ഒട്ടേറെപേർ ചികിത്സയിൽ; വിപണിയിൽ എത്തുന്ന മത്സ്യത്തിന് ഗുണനിലവാര പരിശോധന

ആര്യനാട് ∙ ഗ്രാമീണ മേഖലകളിൽ മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച്…

കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി ∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ ആരോപണം. ഇന്നു മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ…

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ട്വിസ്റ്റ്

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്. തൃശ്ശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ…

കുതിച്ചുയർന്ന് മത്സ്യവില: മത്തിക്കും അയലയ്ക്കും ‘പൊള്ളും വില’; മെനുവിൽനിന്ന് പുറത്തുചാടി ഹോട്ടലിലെ ‘മീൻ വിഭവങ്ങൾ’

തിരുവനന്തപുരം ∙ ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയർന്നു. നിരോധനത്തിന് തൊട്ടുമുൻപു കടലിൽ മത്സ്യലഭ്യത കുറവായതിനാൽ വിപണിയിൽ വില കൂടുതലായിരുന്നു. ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ വില സാധാരണക്കാരുടെ പോക്കറ്റിന് താങ്ങാനാവാത്ത വിധം പിന്നെയും വർധിച്ചു.   മത്തിവില കിലോയ്ക്ക് 340–360…

കാശുള്ളവര്‍ സൗജന്യം പറ്റാന്‍ നില്‍ക്കരുത്; നിര്‍ധനരുടെ അവകാശം പിടിച്ചുപറിക്കില്ലെന്ന് പ്രഖ്യാപിക്കണം; സുരേഷ് ഗോപി

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.   ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത്…

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.   ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും…