പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു; ഏഴുവയസുകാരനായി തിരച്ചില്‍

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന്‍ ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്.   ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.…

കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതിയെ പൊക്കി പൊലീസ്

തൃശൂർ∙ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക് രണ്ടു കേസുകളുണ്ടെന്നു വ്യക്തമായി. എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും…

ഉള്‍ക്കാട്ടില്‍ കുടുങ്ങി യുവാക്കള്‍, കോടമഞ്ഞും ഇരുട്ടും കണ്ട് ഭയന്നു, രക്ഷകരായി അഗ്‌നിരക്ഷാസേന

തൊടുപുഴ: വാഗമണ്ണില്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് തുണയായി അഗ്‌നിരക്ഷാസേന. മൂവാറ്റുപുഴ സ്വദേശികളായ ഈസ്റ്റ് മാറാടി തകിടിപ്പുറത്ത് ശ്യാം ടി. കുഞ്ഞുമോന്‍ (31), എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് മൈലാടിയില്‍ നിഖില്‍ ബിനു (23) എന്നിവരാണ് പുള്ളിക്കാനത്തിന് സമീപം എസ് വളവില്‍ കാട്ടില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച…

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ 14കാരന് ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി…

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.…

സ്ത്രീകളുടെ സൗജന്യയാത്ര: പ്രതിദിനം 12 ലക്ഷം പേർ, അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം∙ കെഎസ് ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച അന്തിമതീരുമാനം ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു വിട്ടു. മുഖ്യമന്ത്രി വൈകാതെ യോഗം വിളിച്ച് ഏതുരീതിയിൽ പദ്ധതി വേണമെന്നു തീരുമാനിക്കും. സൗജന്യയാത്രാ പദ്ധതി 15 ന് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. െകഎസ്ആർടിസി നൽകിയ റിപ്പോർട്ടുകൾ…

കുടകില്‍ കാട്ടാന ആക്രമണം; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

കുടക്: കര്‍ണാടകത്തിലെ കുടകിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ദാരുണമായി മരിച്ചു. തിത്തിമതിയിലുള്ള കോഫി പ്ലാന്റേഷനില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.…

‘ലാലങ്കിള്‍ കരഞ്ഞതല്ല, വിയര്‍പ്പ് തുടച്ചതാണ്’; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ പങ്കിട്ട് എസ്തര്‍ അനില്‍

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവും പ്രേക്ഷകര്‍ നെഞ്ചേറ്റി. വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് റിലീസ് ദിവസം ലഭിച്ചത്. എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പമാണ് മോഹന്‍ലാലും ചിത്രം കണ്ടത്. തിയേറ്ററില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.…

പരസ്യമായി ലഹരി കുത്തിവച്ച് യുവാക്കൾ, വിഡിയോ കേരള പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ; ഉടൻ അറസ്റ്റുമായി പൊലീസ്

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വിഡിയോയാണ് ഉണ്ണി മുകുന്ദൻ പൊലീസിന് അയച്ചത്.   ഉണ്ണി പങ്കുവച്ച വിഡിയോയിൽ യുവാക്കൾ പരസ്യമായി…

തെരുവുനായ കുറുകെചാടി: സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് പരുക്ക്

തിരുവനന്തപുരം∙ അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയും തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായ അതുല്‍ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിഷയ്ക്ക് (51) അപകടത്തില്‍ പരുക്കേറ്റു. അമ്മയെ സ്‌കൂട്ടറിന്…