‘കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം’: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ ഉടൻ ഇടപെടൽ നടത്തണം.   ഇതിനായി ഗതാഗതവകുപ്പ് സെക്രട്ടറി, കെ…

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടി; പുനലൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി∙ ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) യെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം ചെയ്യുന്ന എളമ്പകപ്പിള്ളി സ്വദേശിയേയാണ് ഇയാൾ…

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി: യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.   ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികൾ തരണം ചെയ്ത് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഖബറടക്കം ഇന്ന്…

മുറി അടച്ചിട്ടു, വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും വെട്ടി; തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തൃശൂർ∙ വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം നടത്തി…

ഓണത്തിനെത്തിയ പുതിയ സ്റ്റോക്കടക്കം 70-ലധികം ഐഫോണുകൾ നഷ്ടമായി; നാദാപുരത്ത് വൻമോഷണം

കോഴിക്കോട്: നാദാപുരത്ത് ഐഫോൺ കടയിൽ വൻമോഷണം. 70-ലധികം ഫോണുകൾ നഷ്ടമായി. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. നാദാപുരം- വടകര റോഡിൽ പ്രവർത്തിക്കുന്ന ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് മോഷണം.   വില്യാപ്പള്ളി സ്വദേശി റിയാസിന്റേതാണ് കട. ഐഫോൺ വിൽക്കുകയും സർവീസ് ചെയ്യുകയും…

സ്‌റ്റേഷനു മുന്നിലെ ഓണാഘോഷത്തില്‍ പങ്കെടുത്തു; ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നീക്കം

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐ.പി.ബിനു ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിലെ ഓണാഘോഷത്തില്‍ പ്രതികള്‍ പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ്…

കാട്ടാന ആക്രമണം, കൃഷിമന്ത്രി അഡ്വ ടി സിദ്ദിഖ് സ്ഥലം സന്ദർശിച്ചു

  തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കൃഷിഭൂമിയും കർഷകരെയും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ…

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

*     കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില.  …

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ∙ വിലങ്ങാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വി.സി.സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനിൽ ഓണം അവധിക്കായി നാട്ടിൽ…

ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ

    മലപ്പുറം∙ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട്…