ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിനെ(34) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   പുതുതായി…

പ്രണയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം, വാക്കേറ്റം: കോഴിക്കോട്ട് 3 യുവാക്കൾക്കു വെട്ടേറ്റു

കോഴിക്കോട്∙ കുറ്റ്യാടിയിൽ മൂന്നു യുവാക്കൾക്കു വെട്ടേറ്റു. മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെ തുടർന്നാണു യുവാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്നാണു വിവരം.   ഞായറാഴ്ച രാത്രി 9.20 ന് ആണ് സംഭവം. കുറ്റ്യാടി നിട്ടൂർ മൊട്ടന്തറ എന്ന സ്ഥലത്താണു…

യുവതി ജീവനൊടുക്കി; ഓഫിസിൽ ഒറ്റപ്പെടലെന്ന് പരാതി

നെല്ലിക്കട്ട (കാസർകോട്) ∙ എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത (42) മരിച്ചു. ഓഫിസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണു വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പൊലീസിനു മൊഴി നൽകി. എൻജിഒ യൂണിയൻ…

പ്രവേശനം നിഷേധിച്ചതായി ആരോപണം; മാനന്തവാടിയിൽ കോളേജ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിശദീകരണവുമായി മാനേജ്‌മെൻ്റ്

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനം നിഷേധിച്ചതായി ആരോപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടിക്കുളം സ്വദേശിയായ രാഹുൽ രാജ് (20) ആണ് ആത്മഹത്യാശ്രമത്തെ തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ…

പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; 3 പേർ പിടിയിൽ

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ വച്ചാണ് സംഘത്തെ പൊലീസ് പൊക്കിയത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പിടിയിലായത്.  …

തലവേദനയായതോടെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞു; പാർട്ടി ഗ്രാമങ്ങൾ കൈവിടുമെന്ന് ആയങ്കി കരുതിയില്ല

കണ്ണൂർ ∙ ആ വിശ്വാസവും തകർന്നു; പാർട്ടി കൈവിട്ടാലും പാർട്ടി ഗ്രാമങ്ങൾ കൈവിടുമെന്ന് അർജുൻ ആയങ്കി കരുതിയില്ല. പാർട്ടി ഗ്രാമങ്ങളിൽ എവിടെയെങ്കിലും സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അർജുൻ കണ്ണൂരിലേക്കു പുറപ്പെട്ടത്. ക്രിമിനൽ കേസിൽപെട്ട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുമ്പോഴെല്ലാം ഒളിയിടം നൽകിയിരുന്ന സ്ഥലങ്ങളിൽ…

സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ

പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടുന്ന പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) ആണ് പിടിയിലായത്. പത്തനംതിട്ട സൈബർ ക്രൈം പോലീസാണ് 40കാരനെ അറസ്റ്റ് ചെയ്തത് . പത്തനംതിട്ട സ്വദേശിയായ…

ചാക്കിൽ കെട്ടി പൊന്തക്കാട്ടിൽ ഒളിപ്പിച്ചു; കുന്ദമംഗലത്ത് 12 കിലോ കഞ്ചാവ് പിടികൂടി പോലീസ്

കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.   സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ…

പാറയിൽ ഇടിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട് ∙ തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.…

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്.   കാസര്‍കോട് കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ…