കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക…
വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്
തിരുവനന്തപുരം: കോളജ് വിദ്യര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് ഉള്‍പ്പടെ വാങ്ങാന്‍ ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്. ഒരുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 27ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങാനാവില്ല. എന്നാല്‍ ടാബ് വാങ്ങാം.…
അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായി പൊലീസ് മുന്നറിയിപ്പ്. ഗൂഗിളില്‍ ‘കെടിഡിസി സ്റ്റേ’, ‘കെടിഡിസി ഹോട്ടല്‍സ്, ‘കെടിഡിസി ബുക്കിങ് ‘, ‘കെടിഡിസി റിസോര്‍ട്ട് ‘ തുടങ്ങിയ…
അടിവസ്ത്രത്തിനുള്ളില്‍ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം; കൊച്ചി വിമാനത്താവളത്തില്‍ മലയാളി പിടിയില്‍
കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. ഇന്നലെ അബുദാബിയില്‍ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയില്‍ (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ…
16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം മുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ഞിനേയും…
കോഴിത്തീറ്റയ്ക്ക് വില കൂടി: ഇറച്ചിക്ക് പൊള്ളും വില, വിൽപ്പന താഴോട്ട്
തൃശ്ശൂർ: പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില കൂടാൻ ഒരു കാരണം. കഴിഞ്ഞ ദിവസം ഒരു കിലോ കോഴിയിറച്ചിക്ക് 240-250 രൂപയാണ് . ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. 1,350…
പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യ പേപ്പര്‍ വിതരണത്തിലെ തകരാറിനെ തുടര്‍ന്ന് ജൂലൈ 18ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താം തരം പൊതു പ്രാഥമിക പരീക്ഷയുടെ…
‘വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല’; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്
ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിച്ച സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സര്‍ക്കാറിനെ പ്രശംസിച്ച് എഡി തോമസ് എംഎല്‍എ. കേരളത്തിലെ പൊതുജനങ്ങളുടെ ആത്മാഭിമാനത്തിനാണ് മുറിവേല്‍പ്പിക്കപ്പെട്ടതെന്നും സ്വാഭാവികമായും ആ വിഷയത്തില്‍ നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു…
പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു. അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പാറയിലെ കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ നോട്ടീസ്…
പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച യുഡിഎഫ്, അധികാരത്തിലെത്തിയിട്ടും കടമെടുപ്പിൽ കുറവ് വരുത്തിയില്ല. ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് സർക്കാർ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്. പത്ത് വർഷത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി…
















