ആഞ്ഞുവലിച്ചാൽ പോക്കറ്റും കീറും; സിഗററ്റിന് പുതിയ നികുതി ചുമത്തി കേന്ദ്രം, തീയതിയും പ്രഖ്യാപിച്ചു

സിഗററ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് പുതിയ എക്സൈസ് നികുതി പ്രഖ്യാപിച്ച് കേന്ദ്രം. ഇതു പ്രാബല്യത്തിൽ വരുന്ന തീയതിയും തീരുമാനിച്ചു. ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ ഇറങ്ങിയതിനു പിന്നാലെ സിഗററ്റ് നിർമാണക്കമ്പനികളുടെ ഓഹരികൾ നേരിട്ടത് കനത്ത തകർച്ച.   ഈ രംഗത്തെ പ്രമുഖരായ ഐടിസിയുടെ ഓഹരിവില…

ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി, വേദന സഹിച്ചത് അഞ്ചു മാസം; മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന്റെ കാലിൽ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്ന് വണ്ടാനം മെഡിക്കല്‍ കോളജിനെതിരെ പരാതി. യുവാവ് വേദന സഹിച്ചു നടന്നത് അഞ്ചു മാസം. പിന്നീട് സഹകരണ ആശുപത്രിയിൽ എത്തിച്ച് മുറിവിൽ നിന്ന് ചില്ല് നീക്കി.   പുന്നപ്ര…

ആത്മീയ ചികിത്സയുടെ മറവിൽ പീഡനം; പ്രതി പിടിയിൽ

മേപ്പാടി: ആത്മീയ ചികിത്സ  നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍.റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍, ആലക്കോട് നിന്ന്…

കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് 1.10 ലക്ഷം കോടി കടന്നു; സർക്കാരിന് റെക്കോർഡ് ലാഭവിഹിതം

തിരുവനന്തപുരം ∙ 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിലും ചേർന്ന് മന്ത്രി കെ.എൻ.ബാലഗോപാലിനു കൈമാറി.   മന്ത്രി പി.പ്രസാദ്, ധന അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ ഡോ.കെ.ശശികുമാർ,…

മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു

മേപ്പാടി : മൂപൈനാട് വടുവൻചാൽ വളവ് എന്ന സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 20 വർഷങ്ങളായി എവിടെ നിന്നോ വന്ന് താമസിച്ചു വരുന്ന പാക്കൽ വീട്ടിൽ രാജഗോപാൽ (60) എന്നയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃത ശരീരം 31.12.25 തിയ്യതി സുൽത്താൻ…

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ റിസോർട്ടിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

ബേൺ∙ സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.   നിരവധി പേർക്ക് പരുക്കേറ്റതായും പൊലീസ് വക്താവ് പറഞ്ഞു. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം.…

പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

തിരുവനന്തപുരം∙ പുതുവര്‍ഷത്തലേന്ന് കഠിനംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര്‍ പിടിയില്‍. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്‌തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37),…

അടിച്ചു പൂസായി ട്രെയിനിൽ കയറി അക്രമം: ബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം, വിചിത്ര ആവശ്യവുമായി റെയിൽവേ

തിരുവനന്തപുരം ∙ യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്‍ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ…

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ…