‘അവന്റെ ജീവൻ കൊടുത്താണ് ഇത് നേടാനായത്; 2 വർഷം കാത്തിരിക്കേണ്ടി വന്നു’: സന്തോഷമെന്ന് സിദ്ധാർഥന്റെ അമ്മ

തിരുവനന്തപുരം ∙ ക്യാംപസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫയർ ആക്ട് നടപ്പാക്കുമെന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു. സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ് കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിലുണ്ട്. കൽപറ്റയിലെ പൂക്കോട്…

ബസ്‌സ്റ്റാൻഡിൽ വച്ച് മർദനം, പിന്നാലെ ആത്മഹത്യ; അധ്യാപികയുടെ മരണത്തിൽ‌ കാമുകൻ അറസ്റ്റിൽ

കണ്ണൂര്‍∙ കണ്ണൂർ സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണ്‍ പിടിയില്‍. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ആദിത്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.  …

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ: ജില്ലയിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് ശ്മശാനത്തിലെ കല്ലറയ്ക്കുള്ളിൽ അസാധാരണ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹതയ്ക്കും ആശങ്കയ്ക്കും വഴിതുറക്കുന്നു. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ സംസ്‌കാര രീതികൾക്ക് വിപരീതമായി പായയിൽ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള…

അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ഒളിവിൽ‌

കണ്ണൂർ ∙ അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ഒളിവിൽ. കണ്ണൂർ മനേക്കര സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് യുവാവിനെതിരെ കേസ്. കണ്ണൂർ സർവകലാശാലയിൽ ഗെസ്റ്റ്…

അഞ്ച് രൂപ നഷ്ടത്തിന് അമ്പത് പൈസ പരിഹാരം; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കടുത്ത നിരാശയെന്ന് സ്വകാര്യ ബസ് ഉടമകൾ

പാലക്കാട്: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി മൂലം പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക്, മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം കടുത്ത നിരാശയാണ് സമ്മാനിച്ചതെന്ന്…

ഭാര്യയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി, പിന്നാലെ 3 പേരെ കുത്തി പരുക്കേൽപ്പിച്ചു; ലഹരിക്ക് അടിമയായ യുവാവ് പിടിയിൽ

കണ്ണൂർ ∙ പിലാത്തറ ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിൽ ലഹരിക്കടിമയായ യുവാവ് മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ചു. പള്ളി മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്. കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ…

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; വിസ്മയങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് അവതരിപ്പിക്കും. ജനുവരി 29ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കുക. ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന്…

പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന…

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി. മദ്യ നിര്‍മ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയത് അന്വേഷിക്കാന്‍ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കാനും മദ്യ ഉത്പാദനം…

ദേഹത്തേക്ക് പൊടിവീണ് സ്‌കൂൾ വിദ്യാർഥിനികൾക്ക് അസ്വസ്ഥത

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ സ്‌കൂളിൽ പൊടി ദേഹത്ത് വീണ് 16 കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടികളെ പേരൂർക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വട്ടപ്പാറ എൽഎംഎസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് അസ്വസ്ഥത…