ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടുക്കേണ്ട’ -ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി
കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി.കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള…
രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന; എം.ഡി.എം.എ യുമായി 4 യുവാക്കൾ പിടിയിൽ
ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ…
പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ടു, കേബിൾ കൊണ്ട് മർദനം, ദേഹമാകെ മുറിവ്; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ, വധശ്രമത്തിന് കേസ്
കൊച്ചി∙ പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ചതിന് യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗോപുവും പെൺകുട്ടിയും 5…
‘ഭർത്താവുമായുള്ളത് കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ്, കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു’
തൃശൂർ∙ ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോ പറഞ്ഞു. ‘‘ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട്…
റെന്റ് എ കാർ തിരികെ ചോദിച്ചതിനു കൊടുംക്രൂരത; ഉടമയെ ബോണറ്റിൽ കിടത്തി കാർ ഓടിച്ചു, രക്ഷപ്പെടുത്തിയത് വാഹനം തടഞ്ഞ്
തൃശൂർ∙ വാടകയ്ക്കു നൽകിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിച്ചു. വളരെ വേഗത്തിൽ പാഞ്ഞ കാറിൽനിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാരുടെ ഇടപെടലിൽ. ആലുവ സ്വദേശി സോളമന്റേതാണ് കാർ. തൃശൂർ തിരൂർ സ്വദേശി ബക്കറിനാണ് വാടകയ്ക്കു നൽകിയത്.…
ബത്തേരി ഹൈവേ കവർച്ച: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ ഇന്നോവ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും കൈവിലങ്ങ് മുറിച്ചുമാറ്റാൻ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.…
നെയ്ക്കുപ്പയിൽ വീണ്ടും കാട്ടാന ആക്രമണം; വൻ കൃഷിനാശം
വയനാട്: പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി. കായ്ഫലമുള്ള തെങ്ങുകൾ ഉൾപ്പെടെ കുത്തിമറിച്ചതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായി. കോടികൾ മുടക്കി ആരംഭിച്ച ക്രാഷ് ഗാർഡ്…
‘പ്രഷർ കുക്കർ ബോംബുണ്ടാക്കാൻ പഠിച്ചു, ക്രൂര വീഡിയോ ദൃശ്യം’; ഐഎസിൽ ചേരാൻ നിർബന്ധിച്ച കേസിൽ കുട്ടിയുടെ മൊഴി
തിരുവനന്തപുരം: ഐഎസിൽ ചേരാൻ നിർബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂരവീഡിയോദൃശ്യം കാണിച്ചിരുന്നെന്ന് പതിനാറുകാരന്റെ മൊഴി. ഐഎസിന്റെ ഉദ്ഭവത്തെക്കുറിച്ച് ഉൾപ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാൾ ഐഎസ് തീവ്രവാദികൾ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സ്ഥിരമായി കാണിച്ചിരുന്നതായാണ് കുട്ടി വെഞ്ഞാറമൂട് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. പ്രഷർ കുക്കർ…
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു,…















