സുകുമാരക്കുറുപ്പ് ബ്രൂണെയിലോ? വിശദ അന്വേഷണത്തിന് പോലീസ്, ഇന്റർപോളിന് വിവരം കൈമാറി
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ ഇന്റർപോളിന് വിവരങ്ങൾ കൈമാറി ക്രൈംബ്രാഞ്ച്. അവിടുത്തെ മലയാളികളിൽനിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ശേഖരിച്ചു. ചിത്രങ്ങൾ കേന്ദ്രീകരിച്ച് നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്. ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന നിഗമനത്തിൽ കേസ്…
പൊലീസ് എസ്ഐ ചമഞ്ഞ് ലഹരിവേട്ട; പിടിച്ചെടുത്ത എംഡിഎംഎ വിറ്റ് കാശാക്കി; വ്യാജൻ കോഴിക്കോട് പിടിയിൽ
കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി ഇടപാടുകാരിൽ നിന്ന് രാസലഹരി പിടിച്ചെടുക്കുകയും, തുടർന്ന് ഇത് വിപണിയിൽ മറിച്ചുവിറ്റ് വൻ ലാഭമുണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിലായി. ഫറോക്ക് ചുങ്കം കല്ലിത്തോട് സ്വദേശി റോജിത് ആണ് കോഴിക്കോട് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ…
ആറര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് യാത്രക്കാരൻ മറന്നുവച്ചു; തിരികെ നൽകി ആർപിഎഫ്
ആലപ്പുഴ ∙ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മറന്നുവച്ച ആറരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു റെയിൽവേ സംരക്ഷണ സേന. തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ എത്തിയ ആളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സ്വർണം…
അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്; ആഘോഷങ്ങള്‍ മതപരമായ ചട്ടക്കൂടില്‍ ആയിരിക്കണമെന്ന് കാന്തപുരം
കോഴിക്കോട്: ഇസ്സാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്‍മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരുന്നത് തടയണം. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം…
‘ഒരു മകനെപ്പോലെ കാണണം, 10 മിനിറ്റു താ ചേട്ടാ…’: മരിക്കാനൊരുങ്ങിയ ആളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് എസ്ഐ
തൊടുപുഴ∙ ഇടുക്കിയിൽ കഴുത്തിൽ കുരുക്കിട്ടു മരണത്തിലേക്കു വീഴാനൊരുങ്ങിയ ഗൃഹനാഥനെ അനുനയിപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് എസ്ഐ ടി.ബി.ബിബിനാണ്. ഉത്രാടനാളിലായിരുന്നു സംഭവം. ഗൃഹനാഥനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഇടുക്കി എസ്ഐ ടി.ബി.ബിബിൻ പറയുന്നു… ‘‘ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്. ഉത്രാടനാളിൽ രാവിലെ പതിനൊന്നരയ്ക്കാണ്…
അതിഥിതൊഴിലാളികളെ കൊള്ളയടിക്കും, ‘പൊലീസ്’ വേഷത്തിൽ; തൂക്കി കേരള പൊലീസ്
കട്ടപ്പന ∙ പൊലീസ് ചമഞ്ഞ് അതിഥിത്തൊഴിലാളികളിൽ നിന്ന് പിടിച്ചുപറി നടത്തിവന്നിരുന്ന സംഘത്തിൽപെട്ട നാലുപേർ അറസ്റ്റിൽ. വലിയപാറ തയ്യിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ സുധീഷ് (മനു-36), മുണ്ടക്കയം കൂട്ടിക്കൽ പി.എസ്.ഹരി (അച്ചു-32), വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.…
മന്തികടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം; കടയുടമയടക്കം 3 പേർ പിടിയിൽ
തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. മർദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ…
കോഴിക്കോട് ബീച്ചിൽ നടപ്പാത കയ്യേറി പാർക്കിങ്: കർശന നടപടിയുമായി പൊലീസ്; വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റും
കോഴിക്കോട്∙ കോഴിക്കോട് ബീച്ച് റോഡിലും സമീപ പ്രദേശങ്ങളിലും നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരെ സിറ്റി പൊലീസ് നടപടി കർശനമാക്കുന്നു. നടപ്പാതകളിലും കാൽനടയാത്രക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക്…
സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ്…
ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് രൂപമാറ്റം വരുത്തിയതിനാൽ; അഴിമതി ആരോപണത്തിൽ അന്വേഷണം
തിരുവനന്തപുരം∙ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മിഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അത് ചെയ്യാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.…
















