ഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു
കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു…
മലപ്പുറം സിവിൽ സ്റ്റേഷനിലെ എലിയെ പിടിച്ച് ‘പൂച്ച സാർ’
മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒടുവിൽ എലിയെ പിടിക്കാൻ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാർഗം. മലപ്പുറം സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലാണ് സംഭവം. ഓഫീസിൽ സ്ഥിരമായി ശല്യം സൃഷ്ടിച്ചിരുന്ന എലിയെ പലവിധത്തിൽ പിടിക്കാൻ…
ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21…
വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍’
തിരുവനന്തപുരം: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ ‘അനിശ്ചിതകാല സമരം’ ഇന്നുമുതല്‍. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്ന് പിഴ ഈടാക്കാതെ വാഹന പരിശോധന നടത്തി…
നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തിയ മഡ്ഗാവ്…
‘അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും’; രഹസ്യം വെളിപ്പെടുത്തി വിസ്മയ; മറുപടിയുമായി സുചിത്ര
തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്‌ക്കോട്ട് ക്യാംപെയ്‌നെപ്പോലും കാറ്റില്‍പ്പറത്തിയാണ് വിജയക്കൊടി പാറിക്കുന്നത്. അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയും മലയാള…
പാർക്കിങ്ങിനെച്ചൊല്ലി തർക്കം: തലയ്ക്കു വെട്ടേറ്റയാൾ മരിച്ചു
പരവൂർ∙ വാഹനം പാർക്ക് ചെയ്തതു സംബന്ധിച്ച തർക്കത്തിൽ തലയ്ക്കു വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്കു താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. പ്രതി പരവൂർ കോട്ടപ്പുറം പുതിയിടത്ത്…
വാടകയ്ക്കെടുത്ത വീട് ഉടമ അറിയാതെ പണയത്തിന്; തട്ടിയത് ലക്ഷങ്ങൾ
കാക്കനാട്: കാക്കനാട് കേന്ദ്രീകരിച്ച് വീട് മാഫിയ പിടിമുറുക്കുന്നു. വാടകയ്ക്ക് വീടുകളെടുത്ത് ഉടമ അറിയാതെ കള്ളരേഖകളുണ്ടാക്കി മറിച്ചു പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളാണ് പ്രദേശത്ത് സജീവമാകുന്നത്. തൃക്കാക്കര ഭാഗത്ത് വാടകവീടുകൾക്കും പണയവീടുകൾക്കും വൻ ഡിമാൻഡ് ഉയർന്നതോടെയാണ് തട്ടിപ്പുസംഘങ്ങൾ ഇത് മുതലാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. …
ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ
കൊച്ചി: ദിവസങ്ങള്‍ നീണ്ട കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിനെ(34) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുതുതായി…















