കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട: രണ്ടാഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി, 9 അറസ്റ്റ്

കൊച്ചി: കേരളത്തിൽ വിമാനത്താവളങ്ങൾ നിന്ന് രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം. പതിനാല് കേസുകളിൽ നിന്നായി 8 കിലോ സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സംഭവത്തിൽ ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ്…

ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാല റേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും…

കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക രണ്ടു മുഖ്യ ശക്തികൾ; എൽ–നിനോ, ഐഒഡി വലയിൽ സംസ്ഥാനം

തിരുവനന്തപുരം ∙ രണ്ടു മുഖ്യ ശക്തികളാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക; പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും (ഐഒഡി). പസിഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തു രൂപപ്പെട്ട എൽനിനോ കേരളത്തിൽ പെയ്യേണ്ട മൺസൂൺ മഴയെ ബാധിച്ചു.…

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

തോരാതെ പെരുമഴ; പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.   പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.…

മഴക്കെടുതിയില്‍ 6 മരണം സ്ഥിരീകരിച്ചു, ആറു പേരെ കാണാനില്ല, തിരച്ചില്‍ തുടരുകയാണ്; മുഖ്യമന്ത്രി

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.   ‘വൈകിട്ട് ആറ്…

കളി പൊലീസിനോടോ! കടത്തുവഴി മാറ്റി മിടുക്കരാകാൻ ലഹരിസംഘം; അവിടെ വലയിട്ടു ‘പൊക്കി’ പൊലീസ്

കൊച്ചി ∙ ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പൊലീസിനെ വെട്ടിക്കാൻ നോക്കിയ ഇതര സംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ്…

ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട് ഒഴിഞ്ഞു; റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു

    ഈങ്ങാപ്പുഴ: കനത്ത മഴയെ തുടർന്ന് ഈങ്ങാപ്പുഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞതോടെ മേഖലയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.   റോഡിൽ കെട്ടിക്കിടന്ന വെള്ളം താഴ്ന്നതോടെ ടാങ്കർ ലോറികളും സപ്ലൈ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമടക്കം തടസ്സമില്ലാതെ കടന്നുപോകാൻ തുടങ്ങിയിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനം…

മുക്കുപണ്ടത്തിൽ പ്രമുഖ ജ്വല്ലറികളുടെ വ്യാജ ലോഗോ പതിപ്പിച്ച് തട്ടിപ്പിന് ശ്രമം; പുറത്തറിഞ്ഞത് പണയംവയ്ക്കാൻ വന്നപ്പോൾ, കേസെടുത്ത് പൊലീസ്

കോഴിക്കോട് ∙ പ്രമുഖ ജ്വല്ലറികളുടെ സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡിയും (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ) ലോഗോയും മുക്കുപണ്ടങ്ങളിൽ പതിപ്പിച്ചു തട്ടിപ്പു നടത്തുന്നതു വ്യാപകമാകുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇതിനകം ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം കണ്ണികളായുള്ള…

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; ‘ഇതോ ധൂര്‍ത്ത്?’; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ…