‘വാര്‍ഷികാഘോഷ സമ്മാനം’; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പ്. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ ലിങ്കുകള്‍ സഹിതമാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടാതിരിക്കാന്‍…
പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
കാഞ്ഞങ്ങാട് ∙ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
നിലക്കാത്ത വേദന: എക്സ്‌റേയിൽ കണ്ടത് വൃക്കയിൽ ഘടിപ്പിച്ച ട്യൂബ്
പഴയന്നൂർ : വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോൾ കണ്ടെത്തിയത് രണ്ടുവർഷംമുൻപ് വൃക്കയിലെ കല്ലുനീക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽചെയ്ത ശസ്ത്രക്രിയയിൽ ഘടിപ്പിച്ച ട്യൂബ്. എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ.സലീമി(54)ന് ഇപ്പോൾ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മൂത്രമൊഴുക്ക് സുഗമമാക്കാനുള്ളതാണ് ഈ ട്യൂബ് (സ്റ്റെന്റ്). ഇടതു വൃക്ക മുതൽ…
എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി…
ഹൂതി വിമതർ പിടിച്ച സ്വർണ്ണ കപ്പൽ?; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പുതിയ 100 കോടി തട്ടിപ്പുമായി ഹവാല ദല്ലാളും ഡിഫൻസ് ലേഡിയും
കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു കബളിപ്പിച്ച് 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ വിപിവിവി കമ്പനി യുഎസ്–ഇറാൻ യുദ്ധസാഹചര്യം മുതലെടുത്തു പുതിയ തട്ടിപ്പുമായി രംഗത്ത്. കമ്പനിയുടെ…
ശരണിന് ആദിത്യയെ സംശയം, മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം; മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാനൂർ (കണ്ണൂർ) ∙ പാനൂരിൽ ആത്മഹത്യ ചെയ്ത അധ്യാപിക ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ്…
സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം
മൂന്നാർ: മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. രണ്ട് ദിവസം വിദ്യാർഥിനികളെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. …
അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; 2 കുട്ടികള്‍ ആശുപത്രിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്.…
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം
മലപ്പുറം: വര്‍ഷങ്ങളായി നിലച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട്‌മൈസൂരു റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. വയനാട് ഉള്‍പ്പെടെ ദക്ഷിണകേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍പാതയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.…
വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാർ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി സൽമാനുൽ ഫാരിസ് അറസ്റ്റിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയെയും തമ്പാനൂർ പൊലീസ് ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്. എറണാകുളം…
















