‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

നടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല തന്നെ ട്വിസ്റ്റും…

വനത്തില്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ; ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യം

തിരുവനന്തപുരം: വനത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴയീടാക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം. പിഴയടയ്ക്കാത്തവരുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.   ദേശീയോദ്യാനം, വന്യജീവിസങ്കേതം,…

റെയില്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഒരു രൂപയുടെ കുറവ്; രണ്ടുവര്‍ഷം നീണ്ട നിയമപോട്ടം; ഐആര്‍സിടിസി യാത്രക്കാരന് നല്‍കണം 3100 രൂപ

കാസര്‍കോട്: ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ തിരിച്ചുകിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ തുടര്‍ന്ന് ഒരു രൂപയ്ക്കായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് ഒടുവില്‍ നീതി. ഒരു രൂപയ്ക്കും ടിക്കറ്റ് റദ്ദാക്കിയ ദിവസംമുതല്‍ ഒന്‍പതുശതമാനം പലിശയ്ക്കും പുറമേ 100 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി…

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

ചേരാനെല്ലൂര്‍ അപകടം; 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്

കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആഡംബരക്കാര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പതിനെട്ടുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എന്തുനടപടിയാണ് എടുത്തിട്ടുള്ളതെന്ന് കേസ്…

ദീപാവലി മധുരം ‘കീശ കാലിയാക്കും’; സ്പെഷ്യൽ ബോക്സിന് 1600 രൂപ വരെ വില

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരമേകാന്‍ വൈവിധ്യമാര്‍ന്ന പലഹാരങ്ങളുമായി കേരളത്തില്‍ വിപണി സജീവമായി. വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം കോഴിക്കോടന്‍ ഹല്‍വ, മൈസൂര്‍പാക്ക്, ജിലേബി, ലഡു, ബര്‍ഫി, പേഡ തുടങ്ങിയ പലഹാരങ്ങളും വിപണിയിലുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ തനത് മധുരവിഭവങ്ങളും വിപണി പിടിക്കാന്‍ ഉണ്ട്.  …

സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ പോര, വോട്ടർ ഐഡി നിർബന്ധമാക്കാൻ കേന്ദ്രം

ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ‘പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27’ല്‍ സംസാരിക്കുകയായിരുന്നു…

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലും റിലയൻസ്…

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാം നിലയിൽ നിന്നും…

‘ദിവസങ്ങളോളം നീണ്ട ആസൂത്രണം; പിടിക്കപ്പെട്ടാല്‍ കൊല നടത്തിയത് താനെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണമെന്നും പ്ലാന്‍ ചെയ്തു’

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ അഭിറാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഡാലോചന നടത്തിയിരുന്നു. പൊലീസ് പിടികൂടിയാല്‍ കൊലപാതകം നടത്തിയത് താനാണെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണം എന്നതടക്കം പ്ലാന്‍ ചെയ്തിരുന്നുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ്…