മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് എത്തിയത് നൂറുകണക്കിനു വാഹനങ്ങൾ പായുന്ന റോഡിൽ; രക്ഷകരായി ബസ് ജീവനക്കാർ

കൊണ്ടോട്ടി (മലപ്പുറം)∙ നൂറുകണക്കിനു വാഹനങ്ങൾ പായുന്ന റോഡിനു നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിച്ചുകൊണ്ട് ഇരിക്കുന്നു! ആരുടെയും ശ്വാസം വിലങ്ങിപ്പോകുന്ന കാഴ്ച കണ്ട് സ്വകാര്യ ബസ് നിർത്തിയ ഡ്രൈവറും കണ്ടക്ടറും അവളെ വാരിയെടുത്ത് അപകടമൊഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണു വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ കുഞ്ഞ്…

നാളെ ഹാജരാകുന്നതിൽനിന്ന് ഇ.ഡിയോട് അവധി ചോദിച്ച് വീണ

കൊച്ചി∙ സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി.വീണ. ഇന്നലെ രാവിലെയാണു കത്ത് ഇമെയിലായി ഇ.ഡി ഓഫിസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ…

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ…

ടൂറിസ്റ്റ് ബസ് ഇനി ‘കളറാകും’; വെള്ള നിറം മാറ്റാൻ ശുപാർശ

തിരുവനന്തപുരം∙ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാക്കിയ ഉത്തരവ് ഭേദഗതി ചെയ്‌തേക്കും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ബസിന് പല നിറങ്ങളാകാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിലപാടെടുത്തത്. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി…

മിനിമം ചാര്‍ജ് 50 രൂപയാക്കണം, ഓരോ കിലോമീറ്ററിനും 25 രൂപ വര്‍ധിപ്പിക്കണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്

ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.   ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌…

സുഹ‍‍‍ത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തെങ്ങ് വീണു; 65കാരന് ദാരുണാന്ത്യം

കാസർകോട് ∙ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം.  …

‘അന്‍സിബയ്ക്ക് പിന്നില്‍ മതവര്‍ഗീയ വാദികള്‍; 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും;ലക്ഷ്മി പ്രിയ

നടി അന്‍സിബ ഹസനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ലക്ഷ്മിപ്രിയ. അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. അന്‍സിബയ്ക്ക് പിന്നില്‍ മതവർഗീയ വാദികളാണെന്ന് ആരോപിച്ച ലക്ഷ്മിപ്രിയ മാനനഷ്ടത്തിന് താന്‍ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയല്‍…

വീസ നൽകാമെന്ന് വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

മുണ്ടക്കയം∙ വീസ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ കൂട്ടിക്കൽ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.   യൂറോപ്യന്‍ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചു…

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്. കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011…

സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോ​ഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടി, സ്ത്രീ അറസ്റ്റിൽ; നിരവധി പേർ കെണിയിൽ കുടുങ്ങി ?

പാലക്കാട്: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി സ്വദേശി പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.   2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ്…