നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം
മലപ്പുറം: മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് അപകടം. തൃശൂര്‍ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; 30ലധികം കുട്ടികൾ ആശുപത്രിയിൽ
കൊല്ലം∙ ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്.…
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ പിഴവിൽ രോഗിമരിച്ചെന്ന ആരോപണം; അന്വേഷണത്തിന് മൂന്നംഗ സമിതി
കോഴിക്കോട്: ചികിത്സ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് മെഡിക്കൽ കോളജ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വാണിമേൽ സ്വദേശി റീജിത്തിന്റെ മരണത്തിലായിരുന്നു കുടുംബം ചികിത്സാപിഴവ് ആരോപിച്ചത്. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ…
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയി; പ്രതി പെരുമ്പാവൂരിൽ പിടിയിൽ
കൊച്ചി∙ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ (28) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയിൽ ബംഗാളിലെ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം…
വ്യാജ ആയുധ നിർമാണ റാക്കറ്റ്: കേരളത്തിൽ നടത്തിയത് മണിചെയിൻ തട്ടിപ്പ്, ചുക്കാൻ പിടിച്ചത് എസ്പി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ
കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റ് കേരളത്തിൽ പയറ്റിയതു മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പുരീതി. 2025 മുതൽ കമ്പനിയുടെ ലാഭ വിഹിതവും ആജീവനാന്ത അമേരിക്കൻ വീസയും ഗ്രീൻ…
‘കോടികളുടെ കടം, എന്നിട്ട് 6000 കോടി ബാക്കിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു’; കണക്കുനിരത്തി സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പടിയിറങ്ങുമ്പോൾ 6000 കോടിയോളം രൂപ ബാക്കിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകശാവാദത്തെ കണക്കുകൾ നിരത്തി നേരിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ധവളപത്രം സമർപ്പിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി-പട്ടികവർഗ വിദ്യാർഥികൾക്കടക്കം നൽകാനുള്ള കോടികൾ നൽകാതെ 6000 കോടി രൂപ…
അക്ബർ അലി നടത്തിയിരുന്നത് ഹൈടെക്ക് പെൺവാണിഭ കേന്ദ്രം; ഇതരസംസ്ഥാനത്ത് നിന്നും യുവതികൾ, പണം നൽകാൻ ക്യുആർ കോഡ്
കൊച്ചി ∙ അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്തതിനു പെൺകുട്ടികളെ ക്രൂരമായ മർദിച്ച സംഘത്തിന്റെ തലവൻ അക്ബർ അലി പി. (29) കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായത് ഹൈടെക് പെൺവാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ യുവതികളെ എത്തിച്ചായിരുന്നു അക്ബറിന്റെയും…
ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കുള്ള നിർബന്ധ പരിശീലനത്തിൽ ഇളവ്
കൊല്ലം ∙ റോഡ് ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് ലൈസൻസ് തിരികെ ലഭിക്കുന്നതിന് മോട്ടർ വാഹനവകുപ്പ് ഏർപ്പെടുത്തിയിരുന്ന നിർബന്ധ പരിശീലനത്തിന്റെ ദിവസത്തിൽ ഇളവ്. ഏതു കുറ്റത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും 5 ദിവസമായിരുന്നു നിർബന്ധ പരിശീലനം. ഇതിൽ കുറ്റകൃത്യത്തിന്റെ…
ഓപ്പറേഷൻ തൂഫാനിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ; സൂക്ഷിച്ചിരുന്നത് ജ്യോതിഷാലയത്തിലെ അലമാരയിൽ
പയ്യന്നൂർ(കണ്ണൂർ) ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ…
മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
തിരുവനന്തപുരം: മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഹസീനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിക്കായി…
















