ആഡംബര വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ലഹരിക്കടത്ത്, ലക്ഷ്യം യുവാക്കൾ; 12 കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ

    മലപ്പുറം∙ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികൾ പിടിയിൽ. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട്…

കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.   ഈ മാസം…

ഒടുവിൽ പൂട്ടി: 700 കോടിയുടെ തട്ടിപ്പ്; 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ

കൊച്ചി / ന്യൂഡൽഹി ∙ യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കഴ്സൻ റോഡിൽ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ 3 പ്രതികളെ ഡൽഹി പൊലീസ്…

പതിനാറിൽ 15 ലും അ‍ജ്ഞാതർ; ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അ‍ജ്ഞാത മൃതദേഹങ്ങൾ, തടസ്സം പൊലീസ് ക്ലിയറൻസ്

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അ‍ജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അ‍ജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്.…

പിടികിട്ടാപ്പുള്ളി വൈറലാണ്! സുകുമാരക്കുറുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും അക്കൗണ്ടുകളും സജീവം

ആലപ്പുഴ∙ ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണയ്‌യിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അതിൽ പലതും ‘വ്യാജ’മായിരുന്നെന്നു വ്യക്തമാവുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. കുറുപ്പിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചിത്രം (ഇതു തൃശൂർ സ്വദേശി ദാമോദര മേനോന്റേതായിരുന്നുവെന്നു പിന്നീടു സ്ഥിരീകരിച്ചു) ഉപയോഗിച്ചു…

സുകുമാരക്കുറുപ്പ് ബ്രൂണയിൽ; വ്യാജ വിവരം പുറത്തുവിട്ടവരുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം∙ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയതിൽ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബികോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെവി ഗണപതിക്കെതിരെയാണ്…

കേരളത്തിന് ‘ലൈഫ്‌ സ്റ്റൈൽ’ മുന്നറിയിപ്പ്‌; അമിതവണ്ണവും പ്രമേഹവും കുതിക്കുന്നു, മൂന്നിലൊന്നിലേറെ പേർക്ക് ഉയർന്ന രക്തസമ്മർദം

തിരുവനന്തപുരം ∙ കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടുന്നു. സ്ത്രീകളിലും പുരുഷൻമാരിലും അമിതവണ്ണവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും രക്തസമ്മർദവും വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ–6 (എൻഎഫ്എച്ച്എസ്–6) റിപ്പോർട്ട്. 15–49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 46.7% പേരും അമിത ശരീരഭാരമുള്ളവരോ അമിത വണ്ണമുള്ളവരോ ആണ്.…

മുൻമന്ത്രി പങ്കെടുത്ത കൂട്ടയോട്ടം; മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി, 15.34 ലക്ഷം നൽകിയെന്ന് ഏജൻസി

തൊടുപുഴ∙ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു നടത്തിയ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വൈരുധ്യം. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി പറയുമ്പോൾ പരിപാടിയുടെ ഉപകരാർ ഏറ്റെടുത്ത ഐടി പ്രഫഷനൽസ്…

അനുമതി ശിഖരം വെട്ടാൻ; ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിറ്റ താൽക്കാലിക ശാന്തിക്കാരനെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു

പത്തനംതിട്ട ∙ ക്ഷേത്ര ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടു. സബ് ഗ്രൂപ്പ് ഓഫിസർ എൽ.രാധാകൃഷ്ണനെയും ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ മൂന്ന് തേക്ക്, രണ്ട് ആഞ്ഞിലി, 5 വട്ട, ഒരു മഞ്ചാടി, ഒരു…